Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങളിലെ രക്ഷാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ്ണ പിന്‍തുണ ഉറപ്പ് നല്‍കി.


വെള്ളപ്പൊക്കബാധിത സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പൂര്‍ണ്ണ പിന്‍തുണ ഉറപ്പുനല്‍കി. വെള്ളപ്പൊക്ക ബാധിതരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ മേഖലകള്‍ എത്രയും വേഗം സാധാരണ നില കൈവരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

”ആഭ്യന്തരമന്ത്രി ശ്രീ. രാജ് നാഥ് സിംഗ് ജി സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുഖ്യമന്ത്രിമാരുമായി അദ്ദേഹം സംസാരിക്കുകയും രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ്ണ പിന്‍തുണ ഉറപ്പ് നല്‍കുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നില കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”. പ്രധാനമന്ത്രി പറഞ്ഞു.