Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019ല്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ ഗുജറാത്ത് സന്ദര്‍ശിക്കും


 

വൈബ്രന്റ് ഗുജറാത്ത് ആഗോള വ്യാപാര പ്രദര്‍ശനം ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്യും

മികച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അഹ്മദാബാദില്‍ ഉദ്ഘാടനം ചെയ്യും

2019 അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വൈബ്രന്റ് ഗുജറാത്ത് സമ്മേളനം ഒന്‍പതാം പതിപ്പ് ജനുവരി 18ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി 2019 ജനുവരി 19ന് ഹാസിറ, സില്‍വാസ, മുംബൈ  സന്ദര്‍ശിക്കും

 

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ, 2019 ജനുവരി 17 മുതല്‍ മൂന്നു ദിവസം ഗുജറാത്ത് സന്ദര്‍ശിക്കും. ഗാന്ധിനഗര്‍, അഹമ്മദാബാദ്, ഹസിറ എന്നിവിടങ്ങളില്‍ അദ്ദേഹമെത്തും. 
നാളെ ആദ്യ ചടങ്ങില്‍ പ്രധാനമന്ത്രി ഗാന്ധിനഗറിലെ മഹാത്മ മന്ദിര്‍ പ്രദര്‍ശന-കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ആഗോള വ്യാപാര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 25ല്‍ അധികം വ്യവസായ, ബിസിനസ് മേഖലകള്‍ ഇവിടെ ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. 
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് അദ്ദേഹം അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഇത് നിര്‍മിച്ചത്. എയര്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. 78 മീറ്റര്‍ ഉയരമുള്ള കെട്ടിടം നൈപുണ്യത്തിന്റെയും വലിപ്പത്തിന്റെയും വേഗത്തിന്റെയും മിശ്രണമാണ്.
ഡിജിറ്റല്‍ ഇന്ത്യയോടു നീതിപുലര്‍ത്തുംവിധം ഈ ആശുപത്രി കടലാസ് രഹിതമായിരിക്കും. സാധാരണ മനുഷ്യനെ സേവിക്കുകയും ആഷ്മന്‍ ഭാരതിന്റെ വിപുലമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഈ കേ്ന്ദ്രം.
ആശുപത്രിയിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്ന പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുമുണ്ട്. 
വൈകീട്ട് വൈബ്രന്റ് ഗുജറാത്തിന്റെ ഭാഗമായുള്ള അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2019 ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വൈബ്രന്റ് ഗുജറാത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാസ്‌കറ്റിന്റെ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിക്കും. അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2019 ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ പരിപാടിയാണ്. നഗരത്തിലെ സംരംഭകര്‍ക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും.
ഇതോടൊപ്പം പ്രധാനമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും. 
2019 ജനുവരി 18ന് ഗാന്ധിനഗറിലെ മഹാത്മ മന്ദിര്‍ പ്രദര്‍ശന-കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒന്‍പതാമതു വൈബ്രന്റ് ഗുജറാത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് വൈബ്രന്റ് ഗുജറാത്തിനു തുടക്കമിട്ടത്. ഗുജറാത്തിനെ അനുയോജ്യമായ നിക്ഷേപകേന്ദ്രമായി മാറ്റുകയായിരുന്നു ഉദ്ദേശ്യം. ആഗോള സാമൂഹ്യ-സാമ്പത്തിക വികസനം, അറിവ് പങ്കുവയ്ക്കല്‍, ഫലപ്രദമായ പങ്കാളിത്തം സാധ്യമാക്കല്‍ എന്നീ ആശയങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ ഉച്ചകോടി വേദിയൊരുക്കുന്നു. .
ഹാസിറ തോക്കു നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി 2018 ജനുവരി 19ന് പ്രധാനമന്ത്രി ഹാസിറ സന്ദര്‍ശിക്കും. 
ഹസീറയില്‍ നിന്ന് അദ്ദേഹം ദാദ്ര നഗര്‍ ഹവേലിയിലെ സില്‍വാസയിലേക്കു പോകും. അവിടെ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടും.
യാത്രയുടെ അവസാന ഘട്ടത്തില്‍ ജനുവരി 19ന് മുംബൈയിലെത്തും. ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയത്തിന്റെ പുതിയ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.