Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019ല്‍ പങ്കെടുക്കാന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചു


ഡെന്‍മാര്‍ക്ക് കൂടി പങ്കാളിയായ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019ല്‍ പങ്കെടുക്കാന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ലാര്‍സ് ലോക്ക് റസ്മുസ്സെന്‍ 2019 ജനുവരി 18, 19 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി റാസ്മുസെനൊപ്പം പ്രധാന ഡെന്മാര്‍ക്ക് കമ്പനികളുടെ സി.ഇ.ഒമാര്‍ ഉള്‍പ്പെടുന്ന പ്രതിനിധിസംഘമുണ്ട്.

2019 ജനുവരി 18ന് ഗാന്ധിനഗറില്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡിയും പ്രധാനമന്ത്രി ശ്രീ. റാസ്മസെനും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും ഇതിനുമുമ്പ് 2018 ഏപ്രിലില്‍ സ്റ്റോക്‌ഹോമില്‍ നടന്ന ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ചു ചര്‍ച്ച നടത്തി. പരസ്പരം താല്‍പര്യമുള്ള ബഹുമുഖ വിഷയങ്ങളെക്കുറിച്ച് ആശയങ്ങള്‍ കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലപ്പെടുത്തുന്നതിനുള്ള വലിയ സാധ്യതയെ അവര്‍ ഊന്നിപ്പറഞ്ഞു.

ഇന്ത്യക്ക് പ്രസക്തമായ നിരവധി നൂതന സാങ്കേതികവിദ്യകളില്‍ ഡെന്‍മാര്‍ക്ക് ആഗോള നേതാവാണ്. ഡെന്മാര്‍ക്കിന് നൈപൂണ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ. മോദി, ഇന്ത്യക്കു വ്യാപ്തിയുണ്ടെന്നും ലോകത്തിനു സാങ്കേതിക വിദ്യ ആവശ്യമുണ്ടെന്നും വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ, ജലവിനിയോഗം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുന്ന ഗവേഷണ വേദിയൊരുക്കാന്‍ ഇന്ത്യയും ഡെന്‍മാര്‍ക്കും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

കൂടിക്കാഴ്ചയില്‍ രണ്ടു ധാരണാപത്രങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു. കപ്പല്‍ ഗതാഗത മന്ത്രാലയവും ഡെന്‍മാര്‍ക്കിലെ വ്യവസായ, ബിസിനസ്, സാമ്പത്തിക കാര്യ മന്ത്രാലയവും തമ്മിലുള്ളതും ഗോവയിലെ പനാജിയില്‍ അര്‍ബന്‍ ലിവിങ് ലാബ് സ്ഥാപിക്കാനായി പനാജി സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് ലിമിറ്റഡും ഡല്‍ഹിയുടെ ഡാനിഷ് എംബസിയും തമ്മിലുള്ളതുമാണ് അവ.

കപ്പല്‍, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം, പരിസ്ഥിതി, കൃഷി, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ 130ഓളം ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്മാര്‍ട്ട് നഗരവികസനം, മാലിന്യത്തില്‍നിന്ന് ഊര്‍ജം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം വ്യാപകമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പല പ്രധാന ഡെന്‍മാര്‍ക്ക് കമ്പനികളും ഗുജറാത്തില്‍ കപ്പല്‍ വ്യവസായിത്തിലും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജമേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

2019 ജനുവരി 19ന് പ്രധാനമന്ത്രി ഡോ. റാസ്മസെന്‍ ഡാനിഷ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഡാനിഷ് എംബസിയുടെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. അദ്ദേഹം ആഗ്ര സന്ദര്‍ശിക്കുകയും ചെയ്യും.