പിഎം ഇന്ത്യ
മാള്‍ട്ട പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഡോ. ജോസഫ് മസ്ക്കറ്റ് 2019 ജനുവരി 17 മുതല്‍ 19 വരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആദ്യമായി എത്തിയത് വൈബ്രന്റ് ഗുജറാത്ത് 2019 സമ്മേളനത്തില്‍ പങ്കെടുക്കാന്‍. സാമ്പത്തിക, നിക്ഷേപ, ചെറുകിട വ്യവസായ മന്ത്രി ഡോ. ക്രിസ്ത്യന്‍ കാര്‍ഡോണ, അദ്ദേഹത്തിന്റെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വന്‍കിട ബിസിനസുകാരുടെ പ്രതിനിധിസംഘം എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്. മാള്‍ട്ട പ്രധാനമന്ത്രിയെയും അദ്ദേഹത്തിനൊപ്പമുള്ള പ്രതിനിധിസംഘത്തെയും ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ. ഒ.പി.കോഹ്ലിയാണ് സ്വീകരിച്ചത്.
പ്രധാനമന്ത്രി ശ്രീ. മസ്കറ്റ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി നടത്തിയ മാള്‍ട്ട സന്ദര്‍ശനം അനുസ്മരിച്ച ശ്രീ. മസ്കറ്റ് പരസ്പരമുള്ള സന്ദര്‍ശനങ്ങള്‍ വര്‍ധിക്കുന്നതിനെയും ഉഭയകക്ഷിബന്ധം മെച്ചപ്പെടുന്നതിനെയും സ്വാഗതം ചെയ്തു. വ്യാപാര-വാണിജ്യ ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ആഫ്രിക്കന്‍, യൂറോപ്യന്‍ വിപണികളിലേക്കുള്ള ഉല്പാദന കേന്ദ്രമായി മാള്‍ട്ടയെ കാണണമെന്ന് ഇന്ത്യന്‍ മരുന്ന്, ഐ.ടി. വ്യവസായങ്ങളോട് ശ്രീ. മസ്കറ്റ് അഭ്യര്‍ഥിച്ചു. കൃത്രിമ ഇന്റലിജന്‍സ്, ബ്ളോക്ക്-ചെയിന്‍, ഫിനാന്‍ഷ്യല്‍ ടെക്നോളജി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളില്‍ മാള്‍ട്ടയുമായി സഹകരിക്കാന്‍ ഇന്ത്യയെ അദ്ദേഹം ക്ഷണിച്ചു. ബ്ലോക്ക്-ചെയിന്‍ ടെക്നോളജിയില്‍ മാള്‍ട്ട ഒരു നിയമാനുസൃത നിയമനിര്‍മ്മാണം നടത്തുകയും ഇന്ത്യന്‍ ഐ.ടി. കമ്പനികളെ സിസ്റ്റം മോണിറ്ററായി പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഗുജറാത്തിലെ ഫോറന്‍സിക്സ് സര്‍വകലാശാലയില്‍ മാള്‍ട്ടയിലെ പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സാധ്യത ഉള്‍പ്പെടെ വലിയ അക്കാദമിക സഹകരണത്തിനു മാള്‍ട്ടയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ക്ഷണിച്ചു.
സുസ്ഥിരതയ്ക്കും കുറഞ്ഞ കാര്‍ബണ്‍-ഇംപ്രിന്റ് വളര്‍ച്ചയ്ക്കും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ രണ്ടു നേതാക്കളും രാജ്യാന്തര സൗരോര്‍ജ സഖ്യത്തെ അഭിനന്ദിക്കുകയും സൗരോര്‍ജ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി സൗരോര്‍ജം പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സഹകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തു.
സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. മസ്ക്കറ്റ് ഗുജറാത്തിലെ വൈബ്രന്റ് ഗുജറാത്ത് 2019 ഉച്ചകോടിയില്‍ പങ്കെടുക്കുകയും ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
***
Great meeting with PM @JosephMuscat_JM of Malta. Our talks will add tremendous strength to bilateral ties between our nations and benefit the people of our countries. pic.twitter.com/pHwdnNcBCt
— Narendra Modi (@narendramodi) January 18, 2019