പിഎം ഇന്ത്യ
വൈറ്റ് ലേബല്‍ എറ്റിഎം ഇടപാടുകളില്‍ നിബന്ധനകള്‍ക്കു വിധേയമായി 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇത്തരത്തില്‍ വൈറ്റ് ലേബല്‍ എറ്റിഎം സ്ഥാപിക്കുന്നതിനായി ബാങ്കിതര സ്ഥാപനങ്ങള്‍ക്ക്, ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്യപ്പെട്ട ബാലന്‍സ് ഷീറ്റ് പ്രകാരം 100 കോടി രൂപയുടെയെങ്കിലും മൊത്തം ആസ്തി ഉണ്ടാകണം. മറ്റേതെങ്കിലും വിധത്തിലുള്ള ബാങ്കിങ്ങിതര സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ഥാപനമാണെങ്കില്‍, നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി ബാങ്കിങ്ങിതര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണ്ണയിച്ചിട്ടുള്ള മൂലധന മാനദണ്ഡങ്ങള്‍ പരിപാലിക്കണം. കൂടാതെ വൈറ്റ് ലേബല്‍ എറ്റിഎം ഇടപാടുകളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറും, അതില്‍ വരുത്തുന്ന ഭേദഗതികളും ബാധകമായിരിക്കും. സാമ്പത്തിക ഉള്‍പ്പെടുത്തലിനായി ഗവണ്‍മെന്റ് നടത്തുന്ന പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ക്ക് ഈ തീരുമാനം സഹായകരമാവും. കൂടാതെ ഗ്രാമീണ, അര്‍ദ്ധ-നാഗരിക മേഖലകളിലെ എറ്റിഎം സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.