Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യാപാരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ഇറാനും ചേര്‍ന്നു വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിനു മന്ത്രിസഭയുടെ അനുമതി


ഇരുവിഭാഗത്തിനും താല്‍പര്യമുള്ള മേഖലകളിലെ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി വിദഗ്ധ സമിതി രൂപീകരിക്കുന്നതിനായി ഇന്ത്യയും ഇറാനും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ 2018 ഫെബ്രുവരി 17നാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.

വിവരങ്ങളുടെ കൈമാറ്റം, ശേഷിവര്‍ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍, ചരക്കു തള്ളുന്നതു സംബന്ധിച്ചും ചുങ്കം സംബന്ധിച്ചുമുള്ള അന്വേഷണങ്ങളിലുള്ള സഹകരണം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതായിരിക്കും ധാരണാപത്രം.

****