പിഎം ഇന്ത്യ
ഇന്ത്യക്കു വാണിജ്യ-വ്യാപാരത്തിന്റെ സമ്പന്നമായ പാരമ്പര്യമുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നമ്മുടെ വ്യാപാരികള്‍ തുടര്‍ന്നും ഈടുറ്റ സംഭാവനകള്‍ നല്‍കും
വ്യാപാരസമൂഹത്തിന് ആനുകൂല്യം ഉറപ്പാക്കുന്ന ഒരു തീരുമാനമായി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വ്യാപാരസമൂഹത്തിന് പെന്‍ഷന്‍ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കി. ശക്തമായ ആഗോള സാമൂഹിക സുരക്ഷയുടെ രൂപകല്‍പ്പനയെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ ഭാഗമാണിത്.
പദ്ധതി പവര്‍ത്തിക്കുന്ന രീതി:
ഈ പദ്ധതിയുടെ കീഴില്‍ 60 വയസ് പൂര്‍ത്തിയാകുന്നതുമുതല്‍ എല്ലാ കടയുടമകള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ക്കും കുറഞ്ഞ പ്രതിമാസ പെന്‍ഷനായ 3000 രൂപ വീതം ലഭിക്കും.
18 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായമുള്ള, ജി.എസ്.ടി വിറ്റുവരവ് പരിധിയായ 1.5 കോടിക്ക് താഴെ വിറ്റുവരവുള്ള എല്ലാ ചെറിയ കടയുടമകള്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തിയിട്ടുള്ളവര്‍ക്കും അതോടൊപ്പം ചെറുകിട വ്യാപാരികള്‍ക്കും ഈ പദ്ധതിയില്‍ ചേരാം. 3 കോടിയിലധികം ചെറുകിട കടയുടമകള്‍ക്കും വ്യാപാരികള്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും.
സ്വയം സാക്ഷ്യപത്രത്തില്‍ അധിഷ്ഠിതമായ പദ്ധതിക്ക് ആധാറും ബാങ്ക് അക്കൗണ്ടുമല്ലാതെ മറ്റ് രേഖകളൊന്നും ആവശ്യമില്ല. താല്‍പര്യമുളള വ്യക്തികള്‍ക്ക് രാജ്യത്തങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്ന 3,25,000 പൊതു സേവന കേന്ദ്രങ്ങളിലൂടെ സ്വയം പദ്ധതിയില്‍ ചേരാം.
വരിക്കാരന്റെ അക്കൗണ്ടില്‍ ഇന്ത്യാ ഗവണ്‍മെന്റ് അനുയോജ്യമായ സംഭാവന ഉറപ്പാക്കും. ഉദാഹരണമായി 29 വയസുള്ള ഒരാള്‍ പ്രതിമാസം 100 രൂപ വരിയടയ്ക്കുകയാണെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റും തത്തുല്യമായ തുക സബ്‌സിഡിയായി വരിക്കാരന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ എല്ലാ മാസവും സംഭാവന ചെയ്യും.
ആദ്യ ദിവസം തന്നെ ഒരു സുപ്രധാന വാഗ്ദാനം സാക്ഷാത്ക്കരിക്കുന്നു:
വ്യാപാരസമൂഹത്തിന് വേണ്ട പെന്‍ഷന്‍ രൂപകല്‍പ്പന ചെയ്തതിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഒരു സുപ്രധാനമായ വാഗ്ദാനമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമും സാക്ഷാത്കരിച്ചത്. ശ്രീ. മോദി വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു; അവര്‍ക്ക് അതിലൂടെ സ്വാഭിമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാകും, പ്രത്യേകിച്ച് അവരുടെ വാര്‍ദ്ധക്യകാലത്ത്.
ചെുകിട, ഇടത്തരം വ്യാപാരികളുടെ ക്ഷേമത്തിനായി കൈക്കൊണ്ട മറ്റു നിരവധി നടപടികളുടെ വെളിച്ചത്തില്‍ വേണം ഈ തീരുമാനത്തെയും കാണാന്‍.
വ്യാപാര സമൂഹത്തിന്റെ പ്രതികരണം എടുത്തുകൊണ്ട് ജി.എസ്.ടിയില്‍ സവിശേഷമായ ലളിതവല്‍ക്കരണം നടിന്നിട്ടുണ്ട്. അതുപോലെ മുദ്രാ വായ്പ യുവ ഇന്ത്യയുടെ സംരംഭകത്വ പ്രതീക്ഷകള്‍ക്കു ചിറകേകുയും ചെയ്തു. 1 കോടി രൂപ വരെയുള്ള വായ്പകള്‍ ഇപ്പോള്‍ വളരെ ലളിതമായി ലഭിക്കും.
ഇതും മറ്റ് നിരവധി പ്രയത്‌നങ്ങളും വ്യാപാര സമൂഹത്തിനെ സഹായിക്കും.