Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യോമയാന മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയും പോളണ്ടും തമ്മിലുള്ള ധാരണാപത്രത്തിന് അനുമതി


    വ്യോമയാനമേഖലയിലെ സഹകരണത്തിനായി ഇന്ത്യയും പോളണ്ടും തമ്മില്‍ ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. രണ്ടു ഗവണ്‍മെന്റുകളും അംഗീകരിച്ചശേഷം ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്നും  ധാരണാപത്രത്തില്‍ ഒപ്പിടും. അഞ്ച് വര്‍ഷത്തെ കാലാവധിയായിരിക്കും ധാരണാപത്രത്തിനുണ്ടാകുക.

    വ്യോമയാനമേഖലയില്‍ രണ്ടു രാജ്യങ്ങള്‍ക്കും പരസ്പരം ലഭിക്കാവുന്ന നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുകയെന്നതാണ് ധാരണാപത്രത്തിന്റെ ഉദ്ദേശ്യം. ഇന്ത്യയിലെ പ്രാദേശിക വ്യോമയാനബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയെന്ന പ്രത്യേക പ്രാധാന്യം ഉള്‍ക്കൊണ്ടുകൂടിയാണിത്. അതിന് പുറമെ രണ്ടു രാജ്യങ്ങളും പാരിസ്ഥിതിക പരിശോധനയോ അംഗീകാരമോ എന്ന പരസ്പര ഗുണം, വിമാനം പറപ്പില്‍ പഠിപ്പിക്കുന്ന യന്ത്രത്തിന്റെ നിരീക്ഷണവും അംഗീകാരവും, വിമാന പരിപാലന സൗകര്യത്തിനുള്ള അനുമതികള്‍, പരിപാലിക്കന്ന വ്യക്തികളുടെ അംഗീകാരം, വിമാനജോലിക്കാരായ അംഗങ്ങളുടെ  അംഗീകാരം എന്നീ കാര്യങ്ങളും മനസിലാക്കും.

    താഴെപ്പറയുവയാണ് ധാരണാപത്രത്തിലെ പരസ്പര സഹകരണ സംവിധാനത്തിലെ പ്രധാന മേഖലകള്‍
1. ഇന്ത്യയും പോളണ്ടും തമ്മിലുള്ള സഹകരണത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവയെ അവലോകനം ചെയ്ത് വ്യോമയാന വിപണിയെ സഹായിക്കുക.
2. വ്യോമയാന നിയമം, പ്രാദേശിക വിമാന പ്രവര്‍ത്തനക്രമം, വ്യോമയാന ഗതാഗതത്തിനെ അപായരഹിതവും സൂരക്ഷിതവുമാക്കുന്നതിന് സുരക്ഷ നിലവാരം ഉയര്‍ത്തുന്നതിനും അവശ്യം വേണ്ട ആകാശഗമന യോഗ്യത എന്നിവയിലുള്ള വിവരങ്ങളും വൈദഗ്ധ്യവും ബന്ധപ്പെട്ട വ്യോമയാന മന്ത്രാലയങ്ങള്‍ ചുമതലപ്പെടുത്തുന്നവര്‍ക്ക് കൈമാറുക.
3. സംയുക്ത വികസനം, സംവിധാനം, വ്യോമയാന സുരക്ഷ സംബന്ധിച്ച് സുരക്ഷ മുന്‍കൂട്ടികാണുക, ആകാശഗമന യോഗ്യത, വ്യോമയാന പ്രവര്‍ത്തനങ്ങള്‍ പരിശീലന പരിപാടികള്‍, ലൈസന്‍സിംഗ്, നിയമനിര്‍മ്മാണം അതിന്റെ നടത്തിപ്പ് എന്നിവയില്‍ സഹകരണം.
4. ബന്ധപ്പെട്ട കക്ഷികളുടെ വ്യോമയാന മേഖലയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യോമയാനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍, വ്യോമയാന സുരക്ഷയെക്കുറിച്ച് സംയുക്ത യോഗങ്ങള്‍, പ്രൊഫഷണല്‍ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
5. വിവരങ്ങള്‍, അറിവുകള്‍, പരസ്പര താല്‍പര്യമുള്ള സുരക്ഷയുമായി ബന്ധപ്പെട്ട വികസനകാര്യങ്ങളില്‍  ബന്ധപ്പെട്ട വ്യോമയാന മന്ത്രാലങ്ങളുടെ വൈദഗ്ധ്യങ്ങളും പരിചയവും പങ്കുവയ്ക്കുന്നതിന് വേണ്ടി നിരന്തരമായ ചര്‍ച്ചകളും യോഗങ്ങളും  സംഘടിപ്പിക്കുക.
6. പരസ്പര താല്‍പര്യമുള്ള വിഷയങ്ങളിലും വ്യോമയാന സുരക്ഷയിലും സഹകരിച്ച് ഗവേഷണവും പഠനവും നടത്തുക.