Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശാസ്ത്രം, സാങ്കേതികവിദ്യ, പുതുമ എന്നീ മേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ധാരണാപത്രത്തെക്കുറിച്ചു മന്ത്രിസഭ മുമ്പാകെ വിശദീകരിച്ചു


ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാസ്ത്ര, സാങ്കേതിക വകുപ്പിനു കീഴിലുള്ള സാങ്കേതികവിദ്യാ വികസന ബോര്‍ഡും ഫ്രാന്‍സിലെ പൊതുമേഖലാ ബാങ്കായ ബിഫ്രാന്‍സും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ മുന്‍പാകെ വിശദീകരിക്കപ്പെട്ടു.

ഇന്ത്യയിലെയും ഫ്രാന്‍സിലെയും കമ്പനികളും സംഘടനകളും സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ ശാസ്ത്രം, സാങ്കേതികവിദ്യ, പുതുമ എന്നീ മേഖലകളിലെ സാങ്കേതികവിദ്യാ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏകോപിതമായ നടപടികള്‍ നിശ്ചയിക്കുന്നതിനും നല്ല പ്രവര്‍ത്തനരീതികള്‍ കൈമാറുന്നതിനും കരാര്‍ സഹായകമാകും.

സാങ്കേതിക വിദ്യാ വികസന ബോര്‍ഡും ബിഫ്രാന്‍സും വഴി ശാസ്ത്രം സാങ്കേതികവിദ്യ എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തന രീതി കൈമാറുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും കരാറിലൂടെ ഉദ്ദേശിക്കുന്നുണ്ട്.