Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശാസ്ത്ര-സാങ്കേതികമേഖലകളില്‍ റഷ്യയുമായി സഹകരണം


ഇന്ത്യയും റഷ്യയും തമ്മില്‍ ശാസ്ത്ര സാങ്കേതി രംഗത്ത് പരസ്പര സഹകരണത്തിനായി 2016 ഒക്‌ടോബറില്‍ ഒപ്പിട്ട ധാരണാപത്രത്തിലെ വിവരങ്ങള്‍ പ്രധാനമന്ത്രി ശ്രീ: നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു.

രണ്ടു രാജ്യങ്ങളുടെയും ശാസ്ത്ര സ്ഥാപനങ്ങള്‍ തമ്മില്‍ ശാസ്ത്ര ഗവേഷണ രംഗത്ത് പരസ്പരം സഹായിക്കുകയെന്നതാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. ശാസ്ത്ര ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും ഉപവിഭാഗങ്ങളൂം റിപ്പബ്ലിക്ക് ഓഫ് റഷ്യന്‍ ഫെഡറേഷനിലെ ശാസ്ത്രജ്ഞരും ഡി.എസ്.ടി. മുഖേന ഇന്ത്യയുമായി സഹകരിക്കുക.

പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ നടത്തുന്ന കോണ്‍ഫറന്‍സുകള്‍, ഫോറങ്ങള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയുടെ വിവരങ്ങള്‍ പരസ്പരം അറിയിക്കും.

സംയുക്ത ഗവേഷണം ലക്ഷ്യമാക്കിയുള്ള ശാസ്ത്ര പദ്ധതികളടെ രൂപീകരണത്തിന്റെ വ്യവസ്ഥകളും സഹായങ്ങളും രൂപീകരിക്കുന്നതിനൊപ്പം ഈ ഗവേഷണത്തിന് വേണ്ട വിഷയവും രണ്ടു കൂട്ടരും ചേര്‍ന്ന് സംയുക്തമായി കണ്ടെത്തും

രണ്ടുരാജ്യത്തെയും ശാസ്ത്രജ്ഞരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുകൂട്ടരും കണ്ടെത്തുന്ന മേഖലകളില്‍ സംയുക്ത ശാസ്ത്രപരിപാടികള്‍( സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, വട്ടമേശസമ്മേളനങ്ങള്‍) എന്നിവ സംഘടിപ്പിക്കും.

രണ്ടു രാജ്യങ്ങളിലേയും ശാസ്ത്ര സ്ഥാപനങ്ങള്‍, ശാസ്ത്രജ്ഞര്‍, മേഖലകളിലെ വിദഗ്ദര്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കും.

ശാസ്ത്രത്തിന്റെ ജനകീയവല്‍ക്കരണം ലക്ഷ്യം വച്ച് നടത്തുന്ന സംയുക്ത ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭ്യമാക്കും.

വ്യാവസായികമേഖലയുടെ സഹായത്തോടെ ഒന്നിലേറെ വിഷയങ്ങളുടേയും വിവിധ സ്ഥാപനങ്ങളുടെ പദ്ധതികളുടെയും വികസനം എന്നിവയൊക്കെയാണ് ഈ ധാരണാപത്രംകൊണ്ട് ലക്ഷ്യമാക്കുന്നത്.

ഒപ്പുവച്ച തീയതിമുതല്‍ ധാരണാപത്രം നിലവില്‍ വരികയും അതിന് അഞ്ചുവര്‍ഷം കാലാവധി ഉണ്ടായിരിക്കുകയും ചെയ്യും. അഞ്ചുവര്‍ഷം പൂര്‍ത്തിയാകാന്‍ ആറുമാസമുള്ളപ്പോള്‍ ധാരണാപത്രം റദ്ദാക്കണമെന്ന് ഇരു കക്ഷികളും ആവശ്യപ്പെടാത്തപക്ഷം ഇതിന്റെ കാലാവധി അഞ്ചുവര്‍ഷത്തിനപ്പുറം നീട്ടുന്നതിനും തടസമില്ല.