Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശാസ്ത്ര സാങ്കേതിക മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും കാനഡയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ശാസ്ത്ര, സാങ്കേതിക മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും കാനഡയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യയിലെയും കാനഡയിലെയും ഗവേഷണ, വികസന സ്ഥാപനങ്ങള്‍ തമ്മില്‍ ശാസ്ത്രമേഖലയിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും ഇതിന് ഒരു സംവിധാനമൊരുക്കാനും ധാരണാപത്രം പ്രയോജനപ്പെടും.

പ്രധാന സവിശേഷതകള്‍ :

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കാനഡയിലെ നാച്ചുറല്‍ സയന്‍സസ് ആന്റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് കൗണ്‍സിലും തമ്മിലുള്ള ധാരണാപത്രമനുസരിച്ച് ഇന്ത്യയും കാനഡയും തമ്മില്‍ ഗവേഷണ, വികസന സഹകരണത്തിന് നവീനമായ ഒരു മാതൃക സൃഷ്ടിക്കും.

ഈ ധാരണാപത്രമനുസരിച്ച് ഇന്ത്യ- കാനഡ മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനായി ഇന്ത്യ- കാനഡ സെന്റര്‍ ഫോര്‍ ഇന്നൊവേറ്റീവ് മള്‍ട്ടി ഡിസിപ്ലിനറി പാര്‍ട്‌നര്‍ഷിപ്പ് സ്ഥാപിക്കും. ഇത് സാമൂഹിക പരിവര്‍ത്തനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കും.

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി സാമൂഹിക പരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്നതിലായിരിക്കും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇന്ത്യയിലും കാനഡയിലുമുള്ള ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷകര്‍, അധ്യാപകര്‍, ഗവേഷണ വികസന ലബോറട്ടറികള്‍ എന്നിവ പങ്കാളികളില്‍ ഉള്‍പ്പെടുന്നു.

സുരക്ഷിതവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യം, സംയോജിത ജല മാനേജ്‌മെന്റ് എന്നിവ പരസ്പര സഹകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍പ്പെടുന്നു.

ഇത് സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം വികസിപ്പിക്കുകയും, ഇന്ത്യയിലെയും കാനഡയിലെയും ശാസ്ത്ര സ്ഥാപനങ്ങള്‍, ശാസ്ത്രജ്ഞര്‍, വിദഗ്ദര്‍ എന്നിവര്‍ തമ്മില്‍ ബന്ധം സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കുകയും ചെയ്യും.

പശ്ചാത്തലം

ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണം സംബന്ധിച്ച് 2005 നവംബറില്‍ ഇരു ഗവണ്‍മെന്റുകളും തമ്മില്‍ എത്തിച്ചേര്‍ന്ന കരാറിന്റെ തുടര്‍ച്ചയാണ് ഈ ധാരണാപത്രം.