പിഎം ഇന്ത്യ
ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യയും സോമാലിയയും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിനും തുടര്‍ന്ന് സാധൂകരിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
സോമാലിയയില്‍ തടവിലുള്ള ഇന്ത്യാക്കാര്‍ക്കും ഇന്ത്യയില്‍ തടവിലുള്ള സോമാലിയക്കാര്‍ക്കും ശിക്ഷാകാലാവധിയുടെ ബാക്കിഭാഗം സ്വന്തം നാട്ടില്‍ അനുഭവിച്ചുതീര്‍ക്കുന്നതിനും അതിനുശേഷം അവരുടെ സാമൂഹിക പുനരധിവാസം സാദ്ധ്യമാക്കുന്നതിനും ഈ കരാറിലൂടെ കഴിയും.
ബ്രിട്ടണ്‍, മൗറീഷ്യസ്, ബള്‍ഗേറിയ, ഫ്രാന്‍സ്, ഈജിപ്റ്റ്, ശ്രീലങ്ക, കമ്പോഡിയ, തെക്കന്‍ കൊറിയ, സൗദി അറേബ്യ, ഇറാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ഇസ്രായേല്‍, ബോസ്‌നിയ ഹെര്‍സഗോവീന, യു.എ.ഇ, ഇറ്റലി, തുര്‍ക്കി, മാലിദ്വീപ്, തായ്‌ലന്‍ഡ്, റഷ്യന്‍ ഫെഡറേഷന്‍, കുവൈറ്റ്, വിയറ്റ്‌നാം. ഓസ്‌ട്രേലിയ, ഹോങ് കോംഗ്, ഖത്തര്‍, മംഗോളിയ, കസാക്കിസ്ഥാന്‍, ബഹറിന്‍, എസ്‌തോണിയ എന്നീ രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റ് ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.