പിഎം ഇന്ത്യ
ശുചീകരണ തൊഴിലാളികളുടെ പ്രശ്നങ്ങള് പഠിച്ച് ക്ഷേമപദ്ധതികള് നിര്ദ്ദേശിക്കാനായി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രത്യേക സമിതിയുടെ (നാഷണല് കമീഷന് ഫോര് സഫായി കര്മചാരിസ്) കാലാവധി 3 വര്ഷം കൂടി വര്ദ്ധിപ്പിക്കാന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. കമീഷന്റെ കാലാവധി ഈ മാസം 31 വരെ ആയിരിക്കും.
കമ്മീഷന്റെ കാലാവധി മൂന്നുവര്ഷത്തേക്ക് വര്ദ്ധിപ്പിച്ചത് വഴി ഗവണ്മെന്റിന് 13.08 കോടി രൂപയുടെ അധിക ചെലവുണ്ടാകും.
ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനും സാമൂഹികോന്നമനത്തിനും വേണ്ടിയുള്ള നടപടികള് സ്വീകരിക്കുകയും തോട്ടിപ്പണി പൂര്ണ്ണമായും നിര്മ്മാര്ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള് നടത്തുകയുമാണ് സമിതിയുടെ ഉദ്ദേശം.