പിഎം ഇന്ത്യ
ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. മഹീന്ദ രാജപക്‌സെ ന്യൂഡെല്‍ഹിയിലെത്തി. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് 2020 ഫെബ്രുവരി എട്ടു മുതല്‍ 11 വരെ നീളുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം ഉന്നതത പ്രതിനിധിസംഘം അനുഗമിക്കുന്നുണ്ട്. ഫെബ്രുവരി എട്ടിന് അദ്ദേഹം പ്രധാനമന്ത്രിയുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തും. രാവിലെ രാഷ്ട്രപതിയെ സന്ദര്‍ശിക്കും. തുടര്‍ന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ വിദേശകാര്യ മന്ത്രി സന്ദര്‍ശിക്കും.
ഡെല്‍ഹിയില്‍ ഔദ്യോഗിക ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം വാരണാസി, സാരാനാഥ്, ബോധ്ഗയ, തിരുപ്പതി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കൊളംബോയ്ക്കു മടങ്ങും. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഉന്നതതല സന്ദര്‍ശനങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പു വിജയിച്ച് അധികാരമേറ്റ ഉടനെ പ്രസിഡന്റ് ഗോടാബയ രാജപക്‌സ സന്ദര്‍ശിക്കാന്‍ തീരുമാനിച്ച ആദ്യ രാജ്യം ഇന്ത്യയായിരുന്നു.