പിഎം ഇന്ത്യ
റിസര്വ്ദ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സെന്ട്രകല്‍ ബാങ്ക് ഓഫ് ശ്രീലങ്കയ്ക്ക് ലഭ്യമാക്കിയ 1.1 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ തിരിച്ച് നല്കാ്നുള്ള സമയ പരിധി 2016 മാര്ച്ചി ല്‍ നിന്ന് 2016 മാര്ച്ച് 8 വരെ ദീര്ഘി്പ്പിക്കാനുള്ള നിര്ദേ്ശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നയ കേന്ദ്ര മന്ത്രി സഭാ യോഗം പില്ക്കായല അനുമതി നല്കിദ. ബദല്‍ സംവിധാനം നിലവില്‍ വരും വരെ ശ്രീലങ്കയ്ക്ക് താത്കാലിക ആശ്വാസം ലഭിക്കാന്‍ ഈ തീരുമാനം വഴിയൊരുക്കും.
ശ്രീലങ്കയ്ക്ക് 700 ദശലക്ഷം ഡോളര്‍ പ്രത്യേകമായി കൈമാറ്റം ചെയ്യാനുള്ള നിര്ദേകശത്തിനും കേന്ദ്ര മന്ത്രി സഭാ യോഗം അനുമതി നല്കിക. മൂന്ന് മാസത്തേയ്‌ക്കോ, അന്താരാഷ്ട്ര നാണയ നിധിയുടെ സൗകര്യം ശ്രീലങ്ക ഉപയോഗിക്കും വരെയോ, ഏതാണോ ആദ്യം അതു വരെയായിരിക്കും ഇതിന്റെ കാലാവധി.
ശ്രീലങ്കയുമായുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ തീരുമാനങ്ങള്‍ വഴിയൊരുക്കും.