പിഎം ഇന്ത്യ
ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ-എ ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ശ്രീലങ്കൻ പ്രസിഡന്റ് ആദരണീയ അനുര കുമാര ദിസനായകയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 2024 ഡിസംബറിൽ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്.
2025 ഏപ്രിലിൽ പ്രധാനമന്ത്രി ശ്രീലങ്കയിൽ നടത്തിയ ഔദ്യോഗിക സന്ദർശനം ഉൾപ്പെടെയുള്ള സമീപകാല ഉന്നതതല സന്ദർശനങ്ങളുടെ ഫലമായുണ്ടായ ഉഭയകക്ഷി സംരംഭങ്ങളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി എന്നീ സുപ്രധാന അടിസ്ഥാന സ്തംഭങ്ങളിലുടനീളമുള്ള സഹകരണം ത്വരിതപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിജ്ഞാബദ്ധത നേതാക്കൾ അടിവരയിട്ടു. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, നിർമ്മിതബുദ്ധി വിന്യാസത്തിലെ സംയോജനതത്തെക്കുറിച്ചും അവർ ആശയങ്ങൾ പങ്കുവെച്ചു.
ദിത്വാ ചുഴലിക്കാറ്റിനെത്തുടർന്ന് ഇന്ത്യ നൽകിയ സത്വരവും നിരുപാധികവുമായ പിന്തുണയ്ക്ക് പ്രസിഡന്റ് ദിസനായക നന്ദി രേഖപ്പെടുത്തി. ആദ്യ പ്രതികരണമെന്ന നിലയിൽ, ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന് കീഴിൽ ഇന്ത്യ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുകയും തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിരുന്നു. 450 മില്യൺ യുഎസ് ഡോളറിന്റെ സഹായ പാക്കേജിലൂടെ പുനരുജ്ജീവനത്തിനും പുനർനിർമ്മാണത്തിനുമായി ഇന്ത്യ നൽകിവരുന്ന പിന്തുണയിലെ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
ശ്രീലങ്കയിൽ അടുത്തിടെ സമാപിച്ച വിശുദ്ധ ദേവ്നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനത്തിന്റെ വിജയം സ്വാഗതം ചെയ്തുകൊണ്ട്, നാഗരിക ബന്ധങ്ങളുടെ കരുത്ത് ഇന്ത്യ-ശ്രീലങ്ക പങ്കാളിത്തത്തിന് സമാനതകളില്ലാത്ത നേട്ടം നൽകുന്നുവെന്ന് ഇരു നേതാക്കളും എടുത്തുപറഞ്ഞു.
ശ്രീലങ്കയുടെ സുസ്ഥിര വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്നതിനുമായി ഉഭയകക്ഷി സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യോജിച്ച് പ്രവർത്തിക്കാൻ നേതാക്കൾ സമ്മതമറിയിച്ചു.
-SK-
Strengthening friendship with a valued neighbour!
— Narendra Modi (@narendramodi) February 20, 2026
It was wonderful meeting President Anura Kumara Dissanayake in Delhi. We took stock of the progress in India-Sri Lanka relations in the recent times. We also discussed avenues of cooperation in areas such as energy,… pic.twitter.com/3Fe3m56foE
වටිනා අසල්වැසියකු සමඟ මිත්රත්වය ශක්තිමත් කරමින්!
— Narendra Modi (@narendramodi) February 20, 2026
ජනාධිපති අනුර කුමාර දිසානායක මැතිතුමා දිල්ලියේදී හමු වීම සතුටකි. අපි මෑත කාලීන ඉන්දියා-ශ්රී ලංකා සබඳතා හි ප්රගතිය සමාලෝචනය කළෙමු. අපි බලශක්තිය, සම්බන්ධකතාවය, යටිතල පහසුකම්, සෞඛ්ය සේවය, කුසලතා සංවර්ධනය, සංස්කෘතිය, නීල ආර්ථිකය… pic.twitter.com/JHnffLxIUJ
மதிப்புமிக்க ஓர் அயலவருடனான நட்புறவை வலுவாக்கல்!
— Narendra Modi (@narendramodi) February 20, 2026
டில்லியில் ஜனாதிபதி அநுர குமார திசாநாயக்க அவர்களை சந்தித்தமை மிகவும் மகிழ்ச்சிக்குரிய விடயமாகும். அண்மைய காலங்களில் இந்திய இலங்கை உறவுகளில் ஏற்பட்டுள்ள முன்னேற்றம் தொடர்பாக நாம் மீளாய்வு செய்திருந்தோம். அத்துடன், எரிசக்தி,… pic.twitter.com/TSoaUINSbW