Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ അരബിന്ദോയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


ശ്രീ അരബിന്ദോയുടെ ജന്മവാർഷിക വേളയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാനായ ദാർശനികനും ദേശീയവാദിയും കവിയും ചിന്തകനുമായിരുന്ന ശ്രീ അരബിന്ദോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മാനവ പുരോഗതിക്കും വേണ്ടിയുള്ള വലിയ പോരാട്ടങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമുള്ള തലമുറകളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തിന്റെ ഭാഗധേയത്തിലും മാനവിക പരിവർത്തനത്തിന്റെ അനന്തമായ സാധ്യതകളിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം പ്രസക്തമായി നിലനിൽക്കുന്നുവെന്നതാണ് ഏറെ പ്രധാനമെന്ന് ശ്രീ മോദി നിരീക്ഷിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“ശ്രീ അരബിന്ദോയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
മഹാനായ ദാർശനികനും ദേശീയവാദിയും കവിയും ചിന്തകനുമായിരുന്ന ശ്രീ അരബിന്ദോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മനുഷ്യ പുരോഗതിക്കായുള്ള വലിയ അന്വേഷണങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിച്ചു. വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമുള്ള തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഭാഗധേയത്തിലും മാനവിക പരിവർത്തനത്തിന്റെ അനന്ത സാധ്യതകളിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഏറെ പ്രസക്തമായി നിലനിൽക്കുന്നുവെന്നതാണ് ഏറെ പ്രധാനം”

 

NK