Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഗോവ മുഖ്യമന്ത്രി ശ്രീ. മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

പ്രധാനമന്ത്രി പറഞ്ഞു: ‘സമാനതകളില്ലാത്ത നേതാവാണ് ശ്രീ. മനോഹര്‍ പരീക്കര്‍. യഥാര്‍ഥ രാജ്യസ്‌നേഹിയും വ്യത്യസ്തനായ ഭരണാധികാരിയും ആയിരുന്ന അദ്ദേഹത്തെ എല്ലാവരും ബഹുമാനിച്ചിരുന്നു. രാഷ്ട്രത്തിനായി അദ്ദേഹം അര്‍പ്പിച്ച കുറ്റമറ്റ സേവനം തലമുറകളോളം ഓര്‍ക്കപ്പെടും. അദ്ദേഹത്തിന്റെ മരണം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.

ആധുനിക ഗോവയുടെ സ്രഷ്ടാവാണ് ശ്രീ. മനോഹര്‍ പരീക്കര്‍. അദ്ദേഹത്തിന്റെ ഉപചാരപൂര്‍ണമായ വ്യക്തിത്വത്തിനും പ്രാപ്യമായ പ്രകൃതത്തിനും നന്ദി. സംസ്ഥാനത്തു സ്വീകാര്യനായ നേതാവായി വര്‍ഷങ്ങളോളം അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ ജനക്ഷേമപൂര്‍ണമായ നയങ്ങള്‍ പുരോഗതിയുടെ ഉയരങ്ങള്‍ താണ്ടാന്‍ ഗോവയെ പ്രാപ്തമാക്കി.

പ്രതിരോധ മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന് ഇന്ത്യ എന്നു ശ്രീ. മനോഹര്‍ പരീക്കറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെ സുരക്ഷാശേഷി വര്‍ധിപ്പിക്കുകയും പ്രതിരോധ മേഖലയിലെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും പൂര്‍വസൈനികരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്ത ഒരുകൂട്ടം തീരുമാനങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യംവഹിച്ചു.’