Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. രാം ജെത് മലാനിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മുതിര്‍ന്ന നിയമജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീ. രാം ജെത് മലാനിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘കോടതിയിലും പാര്‍ലമെന്റിലും വിലയേറിയ സംഭാവനകള്‍ അര്‍പ്പിച്ച മികച്ച അഭിഭാഷകനെയും ജനപ്രീതി ഉണ്ടായിരുന്ന പൊതുപ്രവര്‍ത്തകനെയുമാണ് ശ്രീ. രാം ജെത് മലാനിയുടെ നിര്യാണത്തിലൂടെ ഇന്ത്യക്കു നഷ്ടമായത്. അദ്ദേഹം ബുദ്ധിമതിയും ധൈര്യവാനും ആയിരുന്നു എന്നു മാത്രമല്ല, ഏതു വിഷയത്തെക്കുറിച്ചും ധൈര്യപൂര്‍വം സംസാരിക്കാന്‍ മടി കാണിക്കാത്ത വ്യക്തിയുമായിരുന്നു.

മനസ്സു തുറന്നു സംസാരിക്കാനുള്ള ശേഷിയായിരുന്നു ശ്രീ. രാം ജെത് മലാനിയുടെ മികവുകളിലൊന്ന്. അത് അദ്ദേഹം നിര്‍ഭയനായി ചെയ്തുപോന്നു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം പുലര്‍ത്തിയ സ്ഥൈര്യവും പൊതു സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടവും എന്നും ഓര്‍ക്കപ്പെടും. ആവശ്യക്കാരെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായിരുന്നു.

ശ്രീ. രാം ജെത് മലാനി ജിയുമായി പല അവസരങ്ങളിലും ബന്ധപ്പെടാന്‍ സാധിച്ചതു ഭാഗ്യമായി ഞാന്‍ കരുതുന്നു. ദുഃഖകരമായ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും അനുശോചനങ്ങള്‍ അറിയിക്കുന്നു. അദ്ദേഹം ഇവിടെയില്ലെങ്കിലും മാര്‍ഗദര്‍ശനം തരുന്ന അദ്ദേഹത്തിന്റെ പ്രവൃത്തി ദീര്‍ഘകാലം നിലനില്‍ക്കും! ഓം ശാന്തി’, പ്രധാനമന്ത്രി പറഞ്ഞു.