ജീവിതത്തിലുടനീളം കൃതജ്ഞതയും നിസ്വാർത്ഥ സേവനവും പുലർത്തേണ്ടതിന്റെ മഹത്ത്വം എടുത്തുകാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“प्रथमवयसि पीतं तोयमल्पं स्मरन्तः शिरसि निहितभारा नारिकेला नराणाम्।
ददति जलमनल्पास्वादमाजीवितान्तं न हि कृतमुपकारं साधवो विस्मरन्ति॥”
തന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ ലഭിച്ച ചെറിയ അളവിലുള്ള വെള്ളം പോലും ജീവിതത്തിലുടനീളം ഓർത്തുവെക്കുന്ന തെങ്ങ്, ശിരസ്സിൽ ഭാരമേറിയ ഫലങ്ങൾ വഹിക്കുമ്പോഴും ജീവിതകാലം മുഴുവൻ മനുഷ്യർക്ക് മധുരമുള്ള ജലം നൽകുന്നതുപോലെ, ഉന്നതരായ വ്യക്തികൾ തങ്ങൾക്ക് ലഭിച്ച ഉപകാരം ഒരിക്കലും മറക്കില്ല. പ്രത്യേകിച്ച്, ത്യാഗങ്ങൾ സഹിച്ച മഹാത്മാക്കളോടുള്ള ആദരവിന്റെ ഭാഗമായി, അവരുടെ ഉപകാരങ്ങൾ അവർ എന്നും സ്മരിക്കുന്നു. അവരുടെ ത്യാഗത്തോടും തപസ്സിനോടും സമർപ്പണത്തോടും ആഴത്തിലുള്ള കൃതജ്ഞത പുലർത്തിക്കൊണ്ട്, അത്തരം മഹത്തായ വ്യക്തികളുടെ ആദർശങ്ങൾക്കനുസൃതമായി അവർ ജീവിതം നയിക്കുന്നു. ഭക്തിനിർഭരമായ സേവനമനോഭാവത്തിലൂടെയും പ്രവൃത്തികളിലൂടെയും ആ നന്മയോട് എപ്പോഴും നന്ദിയുള്ളവരായിരിക്കുകയും ചെയ്യുന്നു.
प्रथमवयसि पीतं तोयमल्पं स्मरन्तः शिरसि निहितभारा नारिकेला नराणाम्।
ददति जलमनल्पास्वादमाजीवितान्तं न हि कृतमुपकारं साधवो विस्मरन्ति॥ https://t.co/A2CXAC9zrU
— Narendra Modi (@narendramodi) October 21, 2026
***
NK
प्रथमवयसि पीतं तोयमल्पं स्मरन्तः शिरसि निहितभारा नारिकेला नराणाम्। ददति जलमनल्पास्वादमाजीवितान्तं न हि कृतमुपकारं साधवो विस्मरन्ति॥ https://t.co/A2CXAC9zrU
— Narendra Modi (@narendramodi) October 21, 2026