Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാനപ്പിറവി ദിനത്തില്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസ നേര്‍ന്നു; ആന്ധ്രാ പ്രദേശിലെ ജനങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു


സംസ്ഥാനപ്പിറവി ദിനത്തില്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ആന്ധ്രാ പ്രദേശിലെയും ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ അര്‍പ്പിച്ചു.

”തെലങ്കാനയിലെ ജനങ്ങള്‍ക്ക് സംസ്ഥാനപ്പിറവി ആശംസകള്‍. വരും നാളുകളില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”.
ആന്ധ്രാ പ്രദേശിലെ ഊര്‍ജ്ജസ്വലരായ ജനങ്ങള്‍ക്ക് എന്റെ ശുഭാശംസകള്‍. ആന്ധ്രാ പ്രദേശ് വികസനത്തിന്റെ പുത്തന്‍ ഉയരങ്ങള്‍ താണ്ടുകയും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നത് തുടരുകയും ചെയ്യട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.