Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘അളവറ്റ പ്രകൃതിഭംഗിയാലും കഠിനാധ്വാനം ചെയ്യുന്ന പൗരന്‍മാരാലും അനുഗൃഹീതമാണ് മണിപ്പൂര്‍. ഈ സംസ്ഥാനത്തുനിന്നു ലഭിച്ച സ്‌നേഹം എനിക്ക് ഒരിക്കലും മറാക്കാവതല്ല. സംസ്ഥാന രൂപീകരണ നാളില്‍ മണിപ്പൂരിലെ എന്റെ സഹോദരീസഹോദരന്‍മാര്‍ക്ക് ആശംസകള്‍ നേരുന്നു. സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.