പിഎം ഇന്ത്യ
സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടുത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സിക്കിം അതിന്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന ഈ വർഷം ഒരു ചരിത്ര നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ വികസന യാത്രയിൽ സിക്കിം നൽകിയ സംഭാവനകൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 50-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷ വേളയിൽ താൻ അടുത്തിടെ സിക്കിം സന്ദർശിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, അവിടുത്തെ ജനങ്ങൾ പ്രകടമാക്കിയ ഊഷ്മളതയും സ്നേഹവും തന്നെ വളരെയധികം സ്പർശിച്ചുവെന്ന് പറഞ്ഞു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
“സംസ്ഥാന രൂപീകരണ ദിനത്തിൽ എന്റെ സഹോദരി സഹോദരന്മാർക്ക് ആശംസകൾ. ഇന്ത്യയുടെ വികസനത്തിൽ സിക്കിം നൽകുന്ന സംഭാവനകളെ വളരെയധികം വിലമതിക്കുന്നു. സംസ്ഥാനത്തെ ജനങ്ങൾക്ക് നല്ല ആരോഗ്യവും ഐശ്വര്യവും നേരുന്നു.
സിക്കിം അതിന്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്ന വേളയാണിത്. ഏതാനും ദിവസങ്ങൾക്ക് മുൻപ്, സിക്കിമിലെ ജനങ്ങളോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാൻ എനിക്ക് ഭാഗ്യമുണ്ടായി. സിക്കിമിൽ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളത എന്റെ ഓർമ്മകളിൽ എന്നും നിലനിൽക്കും. വരും നാളുകളിലും സിക്കിമിന്റെ വളർച്ചാ പ്രയാണത്തിന് കേന്ദ്ര ഗവണ്മെന്റ് പിന്തുണ നൽകുന്നത് തുടരും.”
Greetings to my sisters and brothers on their Statehood Day. The contribution of Sikkim to India’s development is deeply valued. Wishing the people of the state good health and prosperity.
This occasion comes at a time when Sikkim is marking 50th Statehood Day celebrations. A…
— Narendra Modi (@narendramodi) May 16, 2026
-NK-