Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സത്യത്തിന്റെയും അറിവിന്റെയും സദാചാരത്തിന്റെയും പ്രാധാന്യം എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


സത്യത്താൽ ധർമ്മവും, നിരന്തരമായ പരിശീലനത്താൽ വിദ്യയും, ശുചിത്വത്താൽ സൗന്ദര്യവും, സദ്പ്രവൃത്തിയാൽ കുടുംബമഹിമയും സംരക്ഷിക്കപ്പെടുന്നു. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നിലനിർത്തുന്ന ഈ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ‘എക്സ്’ -ൽ കുറിച്ചു :

“सत्येन रक्ष्यते धर्मो विद्याभ्यासेन रक्ष्यते।

मृजया रक्ष्यते रूपं कुलं वृत्तेन रक्ष्यते॥

 

 

***

NK