Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സഫായി കരംചാരി ദേശീയ കമ്മിഷന്റെ കാലവാധി 2019 മാര്‍ച്ച് 31 മുതല്‍ മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊടുക്കാന്‍ മന്ത്രിസഭയുടെ അനുമതി


ദേശീയ കമ്മിഷന്‍ ഫോര്‍ സഫായി കരംചാരി (എന്‍.സി.എസ്.കെ)യുടെ കാലാവധി 2019 മാര്‍ച്ച് 31 കഴിഞ്ഞ് മൂന്നുവര്‍ഷത്തേക്കുകൂടി നീട്ടിനല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

പ്രധാനപ്പെട്ട സവിശേഷതകള്‍:

എന്‍.സി.എസ്.കെ. ആക്റ്റ് 1993ലെ വ്യവസ്ഥകള്‍ക്കനുസരിച്ച് 1993ലാണ് എന്‍.സി.എസ്.കെ. ആരംഭിച്ചത്. അന്ന് ഇതിന്റെ കാലാവധി 1997 മാര്‍ച്ച് 31 വരെയായിരുന്നു. പിന്നീട് ഈ നിയമത്തിന്റെ കാലാവധി 2002 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. അതിന് ശേഷം 2004 ഫെബ്രുവരി 29വരെയും ദീര്‍ഘിപ്പിച്ചു. എന്‍.സി.എസ്.കെ. നിയമം 2004 ഫെബ്രുവരി 29ന് അവസാനിച്ചു. അതിനുശേഷം എന്‍.സി.എസ്.കെയുടെ കാലാവധി നിയമാനുസൃതമല്ലാത്ത സ്ഥാപനമായി കാലാകാലങ്ങളില്‍ നീട്ടി നല്‍കുകയാണ്. ഇപ്പോഴത്തെ കമ്മിഷന്റെ കാലാവധി 2019 മാര്‍ച്ച് 31 വരെയാണ്.

പ്രധാന നേട്ടങ്ങള്‍:

എന്‍.സി.എസ്.കെ. മലിനവസ്തുക്കള്‍ നീക്കം ചെയ്യുന്ന (തോട്ടിപ്പണി) സഫായി കരംചാരികളുടെ ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതായതുകൊണ്ട് ഈ നിര്‍ദ്ദേശത്തിന്റെ പ്രധാനപ്പെട്ട ഗുണഭോക്താക്കള്‍ അവരായിരിക്കും. എം.എസ്. നിയമസര്‍വേപ്രകാരം 2019 ജനുവരി 31 വരെ 14,226ആണ്. അതേസമയം നിതി ആയോഗിന്റെ നിര്‍ദേശപ്രകാരം സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയം നടത്തിയ ദേശീയ സര്‍വേപ്രകാരം 2019 ജനുവരി 31 വരെ 31,128 പേരുണ്ട്.
പശ്ചാത്തലം

സഫായി കരംചാരികളുടെ ക്ഷേമത്തിന് വേണ്ട പ്രത്യേക പദ്ധതികളെക്കുറിച്ചു പഠിക്കുക, സഫായി കരംചാരികള്‍ക്കായി നിലവിലുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് പഠിക്കുക വിലയിരുത്തുക, അവരുടെ പ്രത്യേക ബുദ്ധിമുട്ടുകളെക്കുറിച്ചു പരിശോധിക്കുക തുടങ്ങിയവ ചെയ്ത് എന്‍.സി.എസ്.കെ. അതിന്റെ ശിപാര്‍ശകള്‍ ഗവണ്‍മെന്റിന് സമര്‍പ്പിക്കാറുണ്ട്. തോട്ടിപ്പണി നിരോധിച്ചുകൊണ്ടും അവരുടെ പുനരധിവാസം സംബന്ധിച്ചുമുള്ള നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം എന്‍.സി.എസ്.കെയെ ഈ നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഈ നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് വേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് സമര്‍പ്പിക്കുക, നിയമത്തിന്റെ വ്യവസ്ഥകള്‍ നടപ്പാക്കാതിരിക്കുകയോ, നിയമത്തിന് വിരുദ്ധമായി നടപ്പാക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുക എന്നതിനെല്ലാം എന്‍.സി.എസ്.കെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഫായി കരംചാരികളുടെ ഉന്നമനത്തിനായി ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചുവെങ്കിലും സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ അനുഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണം ഇന്നും പൂര്‍ണമായി ഇല്ലാതാക്കാനായിട്ടില്ല. തോട്ടിപ്പണി ഇന്നും രാജ്യത്ത് തുടര്‍ന്നുവരികയാണ്, അതിനെ തുടച്ചുനീക്കുകയെന്നത് ഗവമെന്റിന്റെ ഏറ്റവും മുന്‍ഗനയുള്ള മേഖലയുമാണ്.

അതുകൊണ്ടുതന്നെ രാജ്യത്ത് നിന്നും തോട്ടിപ്പണി സമ്പൂര്‍ണ്ണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സഫായി കരംചാരികളുടെ ക്ഷേമത്തിനായി ഗവണ്‍മെന്റ് നടത്തുന്ന ഇടപെടലുകളും എടുക്കുന്ന മുന്‍കൈകളും തുടര്‍ന്നും നീരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഗവണ്‍മെന്റ് കരുതുന്നു. അതുകൊണ്ട് നാഷണല്‍ കമ്മിഷന്‍ ഫോര്‍ സഫായി കരംചാരീസ് (എന്‍.സി.എസ്.കെ)യ്ക്ക് അതിന്റെ കാലാവധിയായ 31 മാര്‍ച്ച് 2019ന് ശേഷം മൂന്നുവര്‍ഷം കൂടി കാലാവധി നീട്ടിനല്‍കണമെന്ന നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.