പിഎം ഇന്ത്യ
മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കാനിടയായ, യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.
പൗരന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ യു.എ.ഇയ്ക്ക് ഒപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ശ്രീ മോദി പ്രസ്താവിക്കുകയും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാനുള്ള പിന്തുണ ആവർത്തിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സുഗമവുമായ സഞ്ചാരം ഉറപ്പാക്കുന്നത് സുസ്ഥിരമായ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ആഗോള ഊർജ്ജ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരു എക്സ് പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
“മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കാനിടയായ, യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല.
ഇന്ത്യ യു.എ.ഇയ്ക്ക് ഒപ്പം ഉറച്ചുനിൽക്കുകയും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാനുള്ള പിന്തുണ ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സുഗമവുമായ സഞ്ചാരം ഉറപ്പാക്കുന്നത് സുസ്ഥിരമായ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ആഗോള ഊർജ്ജ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്.”
Strongly condemn the attacks on the UAE that resulted in injuries to three Indian nationals. Targeting civilians and infrastructure is unacceptable.
India stands in firm solidarity with the UAE and reiterates its support for the peaceful resolution of all issues through…
— Narendra Modi (@narendramodi) May 5, 2026
SK