Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ധീരരായ സൈനികരാണ് ഐക്യരാഷ്ട്ര സഭയ്ക്ക് അടിത്തറ പാകിയതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമാധാന ഉച്ചകോടിയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. അതില്‍ 2.5 ദശലക്ഷം ഇന്ത്യന്‍ സൈനികരും ഉള്‍പ്പെടുന്നു. 24000 ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും, അതിന്റെ പകുതിയോളം പേരെ കാണാതാവുകയും ചെയ്തു.

180,000 ല്‍ അധികം ഇന്ത്യന്‍ ട്രൂപ്പുകള്‍ യുഎന്‍ സമാധാന ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ 69 സമാധാന ദൗത്യങ്ങളില്‍ 48 ലും ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. ലൈബീരിയയിലെ യുഎന്‍ ദൗത്യത്തില്‍ വനിതാ പോലീസ് സേനയുടെ സേവനം ആദ്യമായി ലഭ്യമാക്കിയ രാജ്യം ഇന്ത്യയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. 82 രാജ്യങ്ങളില്‍ നിന്നുള്ള 800 സമാധാനപാലന ഓഫീസര്‍മാര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കിയിട്ടുണ്ട്. സമാധാന ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ച യുഎസ് പ്രസിഡന്റ് ഒബാമയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളുടെ വിജയം സൈനികരുടെ കൈവശമുള്ള ആയുധങ്ങളെ ആശ്രയിച്ചുള്ളതല്ല, മറിച്ച് യുഎന്‍ സുരക്ഷാസമിതിയുടെ തീരുമാനങ്ങളെ ആശ്രയിച്ചാണ്. ഐക്യരാഷ്ട്രസഭയുടെ കാര്യക്ഷമതയും, പ്രാധാന്യവും സംരക്ഷിക്കുന്നതിന് യുഎന്‍ സുരക്ഷാസമിതിയുടെ പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവനയില്‍ പറഞ്ഞു.