Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമുദ്ര ഗതാഗത രംഗത്ത് ഇന്ത്യാ -യു.എ.ഇ. സഹകരണ


സമുദ്ര ഗതാഗത രംഗത്ത് ഇന്ത്യയും ഐക്യ അറബ് എമിറേറ്റ്‌സും (യു.എ.ഇ.) യും തമ്മില്‍ വ്യവസ്ഥാപിത സഹകരണത്തിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സമുദ്ര ഗതാഗതം പരിപോഷിപ്പിക്കല്‍, സാധ്യമായ തുറമുഖങ്ങളില്‍ കസ്റ്റംസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമാക്കല്‍ തുടങ്ങിയവ ധാരണാപത്രം ലക്ഷ്യമിടുന്നു.

വ്യാപാര ആവശ്യങ്ങള്‍ക്ക് ഉഭയകക്ഷി, ബഹുകക്ഷി കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇരു രാജ്യങ്ങളിലെയും ഷിപ്പിംഗ് കമ്പനികളെ ധാരണാപത്രം സഹായിക്കും.

*********************************