Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമുന്നത മുസ്ലിം പൗരന്മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

സമുന്നത മുസ്ലിം പൗരന്മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


സമുന്നത മുസ്ലിം പൗരന്മാരുടെ ഒരു പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഷിയ പണ്ഡിതന്‍ മൗലാന കല്‍ബെ ജാവ്വാദ്, അന്താരാഷ്ട്ര ഇസ്ലാമിക കാര്യങ്ങളില്‍ വിദഗ്ധനായ ശ്രീ. കമര്‍ ആഗ, ശ്രീ. ഷാഹീദ് സിദ്ദിഖി തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. സൗദി അറേബ്യയിലേയ്ക്ക് അടുത്തിടെ നടത്തിയ വിജയകരമായ യാത്രയ്ക്ക് പ്രതിനിധി സംഘം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.

ശ്രീ. നരേന്ദ്ര മോദിയുടെ വികസന അജണ്ടയെക്കുറിച്ച് പശ്ചിമേഷ്യ, മധ്യേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ ജനങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ അങ്ങേയറ്റം മതിപ്പുള്ളവരാണെന്നും ഇന്ത്യയുമായി നല്ല ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവരാണെന്നും അവര്‍ പറഞ്ഞു.

ശ്രീ. നരേന്ദ്ര മോദിയുടെ വികസന അജണ്ടയ്ക്കും അതിന്റെ വിജയകരമായ നടത്തിപ്പിലും പ്രതിനിധി സംഘാംഗങ്ങള്‍ ശ്രീ. മോദിയെ ശ്ലാഖിച്ചു.

പ്രതിനിധി സംഘത്തെ നന്ദി അറിയിച്ച {പധാനമന്ത്രി, വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വികസനത്തിനുള്ള തന്റെ പ്രതിബദ്ധത അറിയിച്ചു. എന്‍.ഡി.എ. ഗവണ്‍മെന്റ് നടപ്പാക്കിയ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനാ, മുദ്രാ യോജന തുടങ്ങിയ ക്ഷേമ പദ്ധതികള്‍ വഴി ഇന്ത്യയിലെ മുസ്ലീം സമുദായത്തിന് വന്‍തോതില്‍ പ്രയോജനം നേടാനാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.