Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമ്മര്‍ യൂത്ത് ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി ആദരിച്ചു

സമ്മര്‍ യൂത്ത് ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി ആദരിച്ചു

സമ്മര്‍ യൂത്ത് ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി ആദരിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അര്‍ജന്റീനയില്‍ നടന്ന 2018 സമ്മര്‍ യൂത്ത് ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു.

അടുത്ത ഒളിമ്പിക്‌സില്‍ വിജയപീഠത്തിലെത്തുകയെന്ന ലക്ഷ്യം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതല്‍ കഠിനപ്രയത്‌നം നടത്താനും പ്രധാനമന്ത്രി അവരോട് അഭ്യര്‍ഥിച്ചു. അവര്‍ക്ക് വേണ്ട പിന്തുണയും സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി കായികതാരങ്ങള്‍ക്ക് ഉറപ്പുനല്‍കി.

തങ്ങളുടെ സ്‌കൂളുകളിലെയും ഗ്രാമങ്ങളിലെയും യുവജനങ്ങള്‍ കായികമേഖലയിലോടു താല്‍പര്യമുള്ളവരായിത്തീരും വിധം അവര്‍ക്കു പ്രചോദനമായിത്തീരണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

മെഡല്‍ നേടുംവരെ ഇന്ത്യയെ എത്തിക്കുന്നതിനായി സംഭാവനകള്‍ അര്‍പ്പിച്ച പരിശീലകരെയും പ്രധാനമന്ത്രി പ്രശംസിച്ചു.