Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സഹകരണ ബാങ്കുകള്‍ക്ക് വായ്പയ്ക്കു വേണ്ടി നല്‍കാന്‍ നബാര്‍ഡ് ഹ്രസ്വകാല വായ്പ എടുക്കുന്നതിന് മന്ത്രിസഭാ അനുമതി


താഴെപ്പറയുന്ന തീരുമാനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

1. സഹകരണ ബാങ്കുകള്‍ക്ക് 4.5 ശതമാനം പലിശ നിരക്കില്‍ വായ്പാ വിതരണത്തിന് ഏകദേശം 20,000 കോടി രൂപ നിലവില്‍ വിപണിയിലുള്ള പലിശ നിരക്കില്‍ ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (നബാര്‍ഡ്) വായ്പയെടുക്കും.

2. കേന്ദ്ര ബഡ്ജറ്റ് മുഖേന ഈ ആവശ്യത്തിനു വേണ്ടി നബാര്‍ഡിന് അധിക മൂലധനമായി 2000 കോടി രൂപ നല്‍കും. തുടക്കമെന്ന നിലയില്‍ 2016-17ല്‍ 500 കോടി രൂപ നബാര്‍ഡിന് നല്‍കും.
3. 1.8% പലിശ ഇളവും നബാര്‍ഡിന്റെ ഭരണച്ചിലവായ 0.2 ശതമാനവും കേന്ദ്ര കൃഷി, സഹകരണം, കര്‍ഷകക്ഷേമ വകുപ്പിന്റെ (ഡിഎസി&എഫ്) പദ്ധതി പ്രകാരം ലഭ്യമാക്കും.

നബാര്‍ഡ് സമാഹരിക്കുന്ന ഫണ്ടിനെ ആശ്രയിച്ചായിരിക്കും പലിശ ഇളവിന്റെ തോത്.
4. സഹകരണ ബാങ്കുകളുടെയും മേഖലാ ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനക്ഷമവും സജീവവുമായ കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ റൂപേ/എ.ടി.എം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളായി മാറ്റുന്ന പ്രക്രിയ നബാര്‍ഡ് ദൗത്യ സ്വഭാവത്തില്‍ ഏകോപിപ്പിക്കും.

മികച്ച കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തിലും വായ്പാ ആവശ്യകത ഉയരുമെന്ന് പ്രതീക്ഷിച്ചും കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കാര്‍ഷികവൃത്തി മെച്ചപ്പെടുത്തുന്നതിനും അവരുടെ പടിവാതില്‍ക്കല്‍ വായ്പ എത്തിക്കുന്ന തരത്തിലുള്ള സഹകരണം സഹകരണ ബാങ്കുകള്‍ ഉറപ്പാക്കണം.

കുറഞ്ഞ പലിശ നിരക്കില്‍ സഹകരണ ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്ക് ഹ്രസ്വകാല വിള വായ്പകളുടെ വര്‍ധിച്ച ലഭ്യത ഈ അനുമതി മുഖേന സാധ്യമാകും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളെ റൂപേ/എ ടി എം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളായി മാറ്റുന്ന പ്രക്രീയ എളുപ്പത്തിലാക്കുന്നതോടൊപ്പം കര്‍ഷകരുടെ ഡിജിറ്റല്‍- പണ രഹിത ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ ‘ഡിജിറ്റല്‍’ ഇന്ത്യയുടെ സത്ത നിലനിര്‍ത്തിക്കൊണ്ട് വായ്പ ലഭിക്കുന്നത് ബുദ്ധിമുട്ടില്ലാത്തതാക്കി മാറ്റും.