പിഎം ഇന്ത്യ
സാമൂഹ്യവും, സാമ്പത്തികവും, വ്യവസായവും, മേഖലയുടെ വികസനത്തിനുമായുള്ള പരിപാടികളില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യയും (നിതി ആയോഗ്), റഷ്യന്‍ ഫെഡറേഷന്റെ സാമ്പത്തിക വികസന മന്ത്രാലയയവും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കി.
സാമൂഹ്യവും, സാമ്പത്തികവും, വ്യവസായവും, മേഖലയുടെ വികസനത്തിനുമായുള്ള തന്ത്രങ്ങളും പരിപാടികളും തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള ചട്ടക്കൂടിന് സഹകരണം സാധ്യമാക്കാനാണ് ധാരണപത്രം ലക്ഷ്യമിടുന്നത്.
ഇരുരാജ്യങ്ങളുടെയും കരുത്ത്, കമ്പോള സാധ്യതകള്‍, സാങ്കേതിക വിദ്യ, നയപരിപാടികള്‍ തുടങ്ങിയവയെക്കുറിച്ച് പരസ്പരം മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് അത് പ്രദാനം ചെയ്യും.
താഴെപ്പറയുന്ന മേഖലകളിലെ സഹകരണം ധാരണാപത്രത്തിലുള്‍പ്പെടുന്നു
1. പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളില്‍ ബന്ധപ്പെട്ട സംയുക്ത ഗവേഷണ പദ്ധതികള്‍ നിറവേറ്റലും നടപ്പാക്കലും
2. ഗവണ്‍മെന്റിന്റെ തന്ത്രപരവും വികസനപരവുമായ പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ, ഇരു ഭാഗങ്ങളുടെയും പരസ്പര താല്‍പര്യമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളുടെയും വിനിമയം;
3. സംയുക്തസംരംഭങ്ങളില്‍ പങ്കാളിത്തത്തിലേര്‍പ്പെടാന്‍ ഇരുപക്ഷത്തെയും അനുയോജ്യരായ വിദഗ്ദ്ധരുടെ സന്ദര്‍ശനങ്ങള്‍;
4. സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, അംഗീകരിച്ച കാര്യപരിപാടികളിലെ മറ്റു യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കല്‍
5. പരസ്പര സമ്മതപ്രകാരമുള്ള മറ്റ് സഹകരണ പ്രവര്‍ത്തനങ്ങള്‍.