പിഎം ഇന്ത്യ
സാമ്പത്തിക പരാധീനതയുള്ള വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര മന്ത്രിസഭാ കുറിപ്പിനെ സംബന്ധിച്ച പരിഷ്കരിച്ച ഓഫീസ് മെമ്മോറാണ്ടത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര കേന്ദ്രമന്ത്രിസഭ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്കി. ഓഫീസ് മെമ്മോറാണ്ടം 2019 ജനുവരി എട്ടിനു മന്ത്രിസഭ അംഗീകരിച്ചിരുന്നു.
പ്രയോജനങ്ങള്‍:
സാമ്പത്തിക നിലവാരം നിമിത്തം മാറ്റിനിര്ത്തപ്പെട്ടിരുന്നവര്ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴില്‍മേഖലയിലും അവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സാമൂഹിക തുല്യത പ്രോത്സാഹിപ്പിക്കും.