Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സായുധ സേനാ ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഏഴും, ഡയക്ടറുടെ 36 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കും


രാജ്യരക്ഷാ മന്ത്രാലയത്തിന് കീഴിലുള്ള സായുധ സേനാ ആസ്ഥാനത്തെ സിവില്‍ സര്‍വ്വീസ് വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഏഴ് തസ്തികളും ഡയക്ടറുടെ 36 തസ്തികളും സ്ഥിരാടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പുനസംഘടനയുടെ ഭാഗമായിട്ടാണിത്. പുതിയ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നത് കേഡര്‍ സ്തംഭനം ലഘൂകരിക്കും. സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, ഫലപ്രദമായ കേഡര്‍ മാനേജ്‌മെന്റ് നടപ്പിലാക്കുന്നതിനും കൂടി ഉദ്ദേശിച്ചാണിത്. അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെയുള്ള നൂതനമായ നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്. സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നത് സുതാര്യതയും ഉറപ്പുവരുത്തും.