Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിംഹസ്ഥയുടെ പ്രാപഞ്ചിക സന്ദേശം പകരാനുള്ള രാജ്യാന്തര കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

സിംഹസ്ഥയുടെ പ്രാപഞ്ചിക സന്ദേശം പകരാനുള്ള രാജ്യാന്തര കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി സംബന്ധിച്ചു


ഉജ്ജയിനിക്കു സമീപം നിനോറയില്‍ സിംഹസ്ഥയുടെ സന്ദേശം പകരാനുള്ള രാജ്യാന്തര കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.

കണ്‍വന്‍ഷനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ ഇന്‍ഡോര്‍ വിമാനത്തവാളത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ചു. ഇരുവരുമൊന്നിച്ചാണ് കണ്‍വെന്‍ഷന്‍ സ്ഥലത്തെത്തിയത്.

‘വിചാര്‍ കുംഭ്’ എന്നറിയപ്പെടുന്ന മേള ഒരു പുതിയ ഉദ്യമമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിനു നവവീക്ഷണം പകരുന്നതിനായി, കുംഭമേള വേദികളില്‍ ചിന്തകര്‍ ഒത്തുകൂടിയിരുന്ന പ്രാചീനകാല കൂട്ടായ്മകളുടെ പുതുപതിപ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചുള്ള സുദീര്‍ഘമായ ഭാഷണത്തില്‍ ‘ഭിക്ഷുകി’ന്റെ മന്ത്രം തന്നെ ‘എനിക്കു ഭിക്ഷ തരുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നന്മയുണ്ടാകട്ടെ’ എന്നാണെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തെ നിര്‍വചിക്കുന്ന മൂല്യങ്ങളുടെയും മാനവികതയുടെയും ഒട്ടേറെ ഉദാഹരണങ്ങള്‍ അദ്ദേഹം സദസ്സിന്റെ ശ്രദ്ധയില്‍പെടുത്തി.

ലോകത്തിനായി സമര്‍പ്പിച്ച സിംഹസ്ഥ പ്രഖ്യാപനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ചേര്‍ന്ന് പ്രകാശിപ്പിച്ചു. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ പുതുസംവാദത്തിനു തുടക്കമിടുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വനവല്‍ക്കരണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ വര്‍ഷവും ‘വിചാര്‍ കുംഭ്’ സംഘടിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.