Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുക്മയില്‍ സി.ആര്‍.പി.എഫ്. സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഛത്തീസ്ഗഢിലെ സുക്മയില്‍ സി.ആര്‍.പി.എഫ്. സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘സുക്മയില്‍ സി.ആര്‍.പി.എഫ്. സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതു ദുഃഖിപ്പിക്കുന്നു. രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു.

പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

സുക്മയിലെ സ്ഥിതിയെക്കുറിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജിയുമായി സംസാരിച്ചു.

സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താനായി അദ്ദേഹം അവിടേക്കു തിരിക്കുന്നുണ്ട്.’ പ്രധാനമന്ത്രി പറഞ്ഞു.