Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സു-30എം.കെ.ഐയില്‍നിന്ന് ബ്രഹ്മോസ് എ.എല്‍.സി.എമ്മിന്റെ വിജയകരമായ ആദ്യ പരീക്ഷണത്തില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു


സു-30എം.കെ.ഐ യുദ്ധവിമാനത്തില്‍നിന്ന് ബ്രഹ്മോസ് എ.എല്‍.സി.എമ്മി(എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈല്‍)ന്റെ വിജയകരമായ ആദ്യ പരീക്ഷണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്ലാദം പ്രകടിപ്പിച്ചു. ശ്രദ്ധേയമായ ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.

‘സു-30എം.കെ.ഐ യുദ്ധവിമാനത്തില്‍നിന്ന് ബ്രഹ്മോസ് എ.എല്‍.സി.എമ്മി(എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈല്‍)ന്റെ വിജയകരമായ ആദ്യ പരീക്ഷണം സന്തോഷിപ്പിക്കുന്നു. സ്തുത്യര്‍ഹമായ ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’, പ്രധാനമന്ത്രി പ്രസ്താവിച്ചു.