Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂരജ്കുണ്ഡില്‍ റെയില്‍ വികാസ് ശിബിരിനെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അഭിസംബോധന ചെയ്തു.

സൂരജ്കുണ്ഡില്‍ റെയില്‍ വികാസ് ശിബിരിനെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അഭിസംബോധന ചെയ്തു.


സൂരജ്കുണ്ഡിലെ റെയില്‍ വികാസ് ശിബിരിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അഭിസംബോധന ചെയ്തു. നവീനകണ്ടുപിടുത്തങ്ങള്‍ അത്യന്താപേക്ഷിതമായ, സാങ്കേതികവിദ്യയുടെ മുന്നേറ്റം നടക്കുന്ന നൂറ്റാണ്ടാണ് ഇതെന്നു പറഞ്ഞ അദ്ദേഹം, റെയില്‍വേ ‘ഗതി’യും (വേഗം) ‘പ്രഗതി’യും ( പുരോഗതി) സ്വായത്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി. ഓരോ ഉദ്യോഗസ്ഥനും സ്വന്തം ജോലി നന്നായി ചെയ്യുന്നുണ്ടെങ്കിലും നമ്മള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും റെയില്‍വേക്ക് എന്തൊക്കെയാണ് വേണ്ടതെന്ന് ചിന്തിക്കുകയും വേണം. ഇന്ത്യന്‍ റെയില്‍വേ ഇനിയും വികസിക്കുകയും സാമ്പത്തികമായി കരുത്താര്‍ജ്ജിക്കുകയും വേണമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അത് ഇന്ത്യക്കു പൊതുവേയും റെയില്‍വേക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഈ സര്‍ക്കാരിന്റെ റെയില്‍ ബഡ്ജറ്റ് ഊന്നല്‍ നല്‍കിയത് ഒരിക്കലും രാഷ്ട്രീയത്തിനല്ലെന്നും റെയില്‍വേയില്‍ വഴിത്തിരിവു സൃഷ്ടിക്കുന്ന മാറ്റത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ട് മാറിയിരിക്കുന്നു, അതുപോലെ നിര്‍ബന്ധമായും നമ്മുടെ റെയില്‍വേ സംവിധാനങ്ങളും മാറുകതന്നെ വേണം; നമുക്കൊപ്പമുള്ള നിരയ്ക്ക് ആ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുട്ടിക്കാലം ചെലവിട്ട കാലത്തേക്കുറിച്ച് ഓര്‍മിക്കവേ, റയില്‍വേയുമായുള്ള തന്റെ ബന്ധം വളരെ ശക്തമാണെന്നും അതുതന്നെയാണ് റെയില്‍വേയെ മാറ്റിത്തീര്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതിന്റെ മുഖ്യകാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു