Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂറത്തിലെ അഗ്നിബാധയില്‍ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചു


 

സൂറത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിച്ചു.
അപകടത്തില്‍പ്പെട്ടവര്‍ക്കു പരമാവധി സഹായം നല്‍കാന്‍ അദ്ദേഹം ഗുജറാത്ത് ഗവണ്‍മെന്റിനോടും പ്രാദേശിക അധികൃതരോടും ആവശ്യപ്പെട്ടു.
‘സുറത്തിലെ ദുരന്തം അങ്ങേയറ്റം വിഷമിപ്പിക്കുന്നു. ദുരന്തബാധിതരായ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. ദുരന്തത്തില്‍പ്പെട്ടവര്‍ക്കു സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഗുജറാത്ത് ഗവണ്‍മെന്റിനോടും പ്രാദേശിക അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.