Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെക്രട്ടറിമാരുടെ രണ്ട് സംഘങ്ങള്‍ കൂടി പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു.


ഭരണത്തിന്റെ വിവിധ തലങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ തുടര്‍ച്ചയായി കേന്ദ്ര സെക്രട്ടറിമാരുടെ രണ്ട് ഗ്രൂപ്പുകള്‍ കൂടി തങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. ”സദ്ഭരണം: വെല്ലുവിളികള്‍ അവസരങ്ങളും”, ”കൃഷിയും അനുബന്ധമേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ”എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളുമാണ് പ്രധാനമന്ത്രി മുന്‍പാകെ അവതരിപ്പിച്ചത്.

കേന്ദ്ര മന്ത്രിമാരായ ശ്രീമതി. സുഷമാ സ്വരാജ്, ശ്രീ, നിതിന്‍ ഗഡ്കരി, ശ്രീ. മനോഹര്‍ പാരീക്കര്‍ എന്നിവര്‍ക്ക് പുറമേ എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരും സന്നിഹിതരായിരുന്നു. അവതരണവേളയില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും ചോദ്യങ്ങള്‍ ഉന്നയിക്കുകയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തു.

******