പിഎം ഇന്ത്യ
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യും ഫിനാന്‍ഷ്യല്‍ സര്‍വീസസ് റെഗുലേറ്ററി അതോറിറ്റി(എഫ്.എസ്.ആര്‍.എ.)യും തമ്മില്‍ സഹകരണത്തിനും സാങ്കേതിക സഹായത്തിനുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
രണ്ട് ഏജന്‍സികളും തമ്മിലുള്ള സാമ്പത്തിക ബന്ധവും സഹകരണവും മെച്ചപ്പെടുന്നതിനും ഇരുരാജ്യങ്ങളിലെയും ഓഹരിവിപണികളുടെ വികാസത്തിനും ധാരണാപത്രം സഹായകമാകും. ഇതു വിവരങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ചട്ടക്കൂടിനെ ശക്തിപ്പെടുത്തുകയും ചെയ്യും.