Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സോമനാഥിൽ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ ടീമിന്റെ വിസ്മയകരമായ വ്യോമപ്രകടനത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി


സോമനാഥ് അമൃത് മഹോത്സവത്തിന്റെ ശുഭവേളയിൽ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം നടത്തിയ വിസ്മയകരമായ വ്യോമപ്രകടനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു.

ആകാശത്ത് അഭിമാനത്തിന്റെയും വീര്യത്തിന്റെയും ഉജ്ജ്വലമായ സംഗമം സോമനാഥ ക്ഷേത്രത്തിന് മുകളിൽ കാവിയുടെയും ത്രിവർണ്ണത്തിന്റെയും പ്രഭ പരത്തിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ നയനാനന്ദകരമായ കാഴ്ചയും ഭക്തിയുടെയും ശക്തിയുടെയും ചൈതന്യവും ഓരോ ഹൃദയത്തിലും അത്യധികം സന്തോഷം നിറയ്ക്കുകയും ഓരോ ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിക്കുകയും ചെയ്തതായി ശ്രീ മോദി കൂട്ടിച്ചേർത്തു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി എഴുതി:

“ഇന്ന് സോമനാഥിലെ ആകാശം അഭിമാനത്തിന്റെയും ശൗര്യത്തിന്റെയും ഉജ്ജ്വല സംഗമത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ ടീം വിസ്മയകരമായ വ്യോമപ്രകടനം കാഴ്ചവെച്ചു. ഭക്തിയുടെയും ശക്തിയുടെയും ഈ ചൈതന്യം ഓരോ ഹൃദയത്തിലും അത്യധികം സന്തോഷം നിറച്ചു.”

 

 

“सोमनाथ अमृत महोत्सव के पावन अवसर पर आकाश में गौरव और शौर्य का अद्भुत संगम देखने को मिला। भारतीय वायु सेना की ‘सूर्य किरण’ एरोबेटिक टीम ने सोमनाथ मंदिर के ऊपर अपने फ्लाईपास्ट से केसरिया और तिरंगे की आभा बिखेर दी। श्रद्धा और शक्ति के इस दृश्य ने हर भारतीय के मन को गर्व से भर दिया!”

 

 

***

NK