പിഎം ഇന്ത്യ
സോമനാഥ് ട്രസ്റ്റിന്റെ ഒരു യോഗം ശ്രീ.കേശൂഭായി പട്ടേലിന്റെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ശ്രീ.എല്‍.കെ.അദ്വാനി, ശ്രീ.ഹര്‍ഷവര്‍ദ്ധന്‍ ന്യോത എന്നീ ട്രസ്റ്റ് അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു. 2016 ലും ട്രസ്റ്റ് അധ്യക്ഷനായി ശ്രീ.കേശൂഭായി പട്ടേലിനെ വീണ്ടും നിയമിക്കാന്‍ യോഗം തീരുമാനിച്ചു. പരേതനായ ശ്രീ. പ്രസന്നവദന്‍ മേത്തയുടെ ഒഴിവില്‍ ശ്രീ.അമിത് ഷായെ ട്രസ്റ്റിയായി നിയമിച്ചു. മറ്റൊരു ട്രസ്റ്റിയായ ശ്രീ.രാജന്‍ കിലാചന്ദ് സ്ഥാനമൊഴിഞ്ഞു. സോമനാഥ ക്ഷേത്രത്തെ ഒരു പ്രധാന തീര്‍ത്ഥാടന ടൂറിസം കേന്ദ്രമായി മാറ്റേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇവിടെ ഒരു അത്യാധുനിക വെര്‍ച്ച്വല്‍ മ്യൂസിയവും ഓഡിറ്റോറിയവും നിര്‍മ്മിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സോമനാഥ്, ദിയു, ഗിര്‍ ലയണ്‍സഫാരി എന്നിവ ഉള്‍പ്പെടുത്തി ഒരു ടൂറിസ്റ്റ് സര്‍ക്യൂട്ട് രൂപീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്താനും ട്രസ്റ്റ് തീരുമാനിച്ചു.