Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുനഃരവലോകനം ചെയ്യും


സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ(എസ്.ജി.ബി)യുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി അതിന്റെ മാനദണ്ഡങ്ങള്‍ പുനരവലോകനം ചെയ്യുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

രണ്ടു ജോഡി മാറ്റങ്ങളാണ് പദ്ധതിയില്‍ കൊണ്ടുവരുന്നത്.

1. രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയും സ്വര്‍ണ്ണം കയറ്റുമതിയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിന് വേണ്ട സാമ്പത്തികവരുമാനം ഉണ്ടാക്കാനായി പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് അതിന്റെ സ്വഭാവത്തില്‍ തന്നെ ചില പ്രത്യേക മാറ്റങ്ങള്‍ വരുത്തും.

2. വ്യത്യസ്ത പലിശനിരക്കും അപകടസംരക്ഷണവും കൊടുത്തുതീര്‍ക്കലും ഉള്‍പ്പെടെ എസ്.ജി.ബികളില്‍ വേണ്ട രൂപാന്തരങ്ങള്‍ വരുത്തുന്നതിന് ധനമന്ത്രാലയത്തിന് പൂര്‍ണ്ണ അനുമതി നല്‍കി. ഇതിലൂടെ വിവിധ വിഭാഗത്തില്‍പ്പെട്ട നിക്ഷേപകര്‍ക്ക് വ്യതിരിക്തമായ നിക്ഷേപസാദ്ധ്യതകള്‍ ലഭിക്കും. പദ്ധതിയുടെ സ്വഭാവത്തില്‍ ഭേദഗതി വരുത്തുന്നതിനും പുതിയവ ഉള്‍പ്പെടുത്തുന്നതിനും ഉള്ള അധികാരം ധനമന്ത്രിയുടെ അംഗീകാരത്തോടെ നടപ്പാക്കാന്‍ ധനമന്ത്രാലയത്തില്‍ (വിതരണക്കാര്‍) നിയുക്തമാക്കി. ഒരു പ്രത്യേക വായ്പാപങ്കിനും അതിന്റെ വിജ്ഞാപനത്തിനു ഉള്ള അന്തിമതീരുമാനത്തിനുള്ള കാലതാമസം കുറയ്ക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ള അയവുള്ള സമീപനം നിക്ഷേപത്തിനുള്ള പുതിയ ഉല്‍പ്പന്നങ്ങളുമായുള്ള മത്സരത്തിലുള്ള ഘടകങ്ങളെ നേരിടുന്നതിനും ചിലപ്പോള്‍ വളരെ ചലനാത്മകവും ഉന്മേഷകരവുമായ വിപണികളുമായി ഇടപെടുന്നതിനും മാക്രോ ഇക്കണോമിക്കും സ്വര്‍ണ്ണവിലപോലുള്ള മറ്റ് സ്ഥിതികളും നേരിടുന്നതിന് ഫലപ്രദമായിരിക്കും.

പദ്ധതിയില്‍ കൊണ്ടുവരുന്ന താഴെ പറയുന്ന പ്രത്യേക താല്‍പര്യങ്ങള്‍ അംഗീകരിച്ചു.

1. ഒരു സാമ്പത്തികവര്‍ഷം വ്യക്തികള്‍ക്ക് നടത്താവുന്ന നിക്ഷേപത്തിന്റെ അളവ് 4 കിലോയായി വര്‍ദ്ധിപ്പിച്ചു. ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്ക് (എച്ച്.യു.എഫ്) 4 കിലോയും ട്രസ്റ്റുകള്‍ക്ക് 20 കിലോയും ഉള്‍പ്പെടെ മറ്റ് സമാനമായ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരവും നിക്ഷേപിക്കാം.

2. ഓരോ സാമ്പത്തികവര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പരിധി കണക്കാക്കുന്നത്. അതില്‍ എസ്.ജി.ബികള്‍ വ്യവഹാരത്തിലൂടെയോ രണ്ടാംഘട്ട വിപണിയില്‍ നിന്നോ വാങ്ങിയതുള്‍പ്പെടെ പരിശോധിക്കും.

3) നിക്ഷേപത്തിന്റെ പരിധിയില്‍ ബാങ്കുകളിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലും ഈടായി നല്‍കിയിട്ടുള്ളവ ഉള്‍പ്പെടില്ല.

4) എസ്.ജി.ബികള്‍ വേഗത്തില്‍ തന്നെ ലഭ്യമാകും. എന്‍.എസ്.ഇ., ബി.എസ്.ഇ., ബാങ്കുകള്‍, തപാല്‍ വകുപ്പ് എന്നിവയുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ വില്‍പ്പനയ്ക്കുള്ള ഉല്‍പ്പന്നത്തിന്റെ സവിശേഷതകള്‍ ധനമന്ത്രാലയം തീരുമാനിക്കും.

5) എസ്.ജി.ബികളുടെ വില്‍പ്പനയും പണമാക്കി മാറ്റാനുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി അനിവാര്യമായ വിപണി സാദ്ധ്യതകളെക്കുറിച്ച് പരിശോധിക്കും. വിപണി നിര്‍മ്മാതാക്കള്‍ വാണിജ്യബാങ്കുകളോ, അല്ലെങ്കില്‍ എം.എം.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ അല്ലെങ്കില്‍ ഗോള്‍ നിശ്ചയിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളോ ആകാം.

6) ഗവണ്‍മെന്റിന് ആവശ്യമാണെന്നു തോന്നുകയാണെങ്കില്‍ ഏജന്റുമാര്‍ക്ക് കൂടുതല്‍ കമ്മിഷന്‍ നല്‍കാം.