പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസ് സ്കീറ്റ് മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ പരീനാസ് ധാലിവാളിനെയും അനന്ത്ജീത് സിംഗ് നരുകയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന കന്നി മെഡലാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വരും നാളുകളിൽ ഇനിയും കൂടുതൽ നാഴികക്കല്ലുകൾ പിന്നിടാൻ ഈ വിജയം പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം ഇരുവർക്കും ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
“ഏഷ്യൻ ഗെയിംസിലെ സ്കീറ്റ് മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ പരീനാസ് ധാലിവാളിനും അനന്ത്ജീത് സിംഗ് നരുകയ്ക്കും അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന കന്നി മെഡലാണിത്. ഇരുവർക്കും ആശംസകൾ! ഈ വിജയം വരും നാളുകളിൽ കൂടുതൽ നാഴികക്കല്ലുകൾ പിന്നിടാൻ പ്രചോദനമാകട്ടെ: പ്രധാനമന്ത്രി @narendramodi”.
center>
Congratulations to Parinaaz Dhaliwal and Anantjeet Singh Naruka on winning the Bronze Medal in the Skeet Mixed Team event at the Asian Games. Their achievement marks India’s first-ever medal in this event at the Asian Games. Best wishes to both of them! May this success inspire… pic.twitter.com/uHpl1TTtQ5
— PMO India (@PMOIndia) September 24, 2026
*****
-NK-