പിഎം ഇന്ത്യ
സ്വകാര്യമേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനമായ വിക്രം-1-ന്റെ കന്നി ഭ്രമണപഥ വിക്ഷേപണത്തിനു മുന്നോടിയായി സ്കൈറൂട്ട് എയ്റോസ്പേസിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തിന്റെ ബഹിരാകാശയാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിക്രം-1-ന്റെ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങളിൽ പുതിയ അതിർത്തി തുറക്കുന്നതിനെ അടയാളപ്പെടുത്തുന്നുവെന്നും നൂതനാശയ ഉപജ്ഞാതാക്കൾ, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന കരുത്തിനെയാണ് ഇതു പ്രതിഫലിപ്പിക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു.
ചരിത്രപ്രധാനമായ ഈ ദൗത്യത്തിനു സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട്, പ്രത്യേകിച്ചു യുവാക്കളോട്, അഭ്യർഥിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ഇന്ത്യയുടെ ബഹിരാകാശ യാത്രയിൽ ചരിത്രപരമായ പുതിയ അതിർത്തി!
സ്വകാര്യമേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ വിക്ഷേപണവാഹനമായ വിക്രം-1-ന്റെ കന്നി ഭ്രമണപഥവിക്ഷേപണം സ്കൈറൂട്ട് എയ്റോസ്പേസ് ഇന്നു രാവിലെ 11.30-നു നിർവഹിക്കും.
ദ്രുതഗതിയിലുള്ളതും ആവശ്യാനുസരണമുള്ളതുമായ വിക്ഷേപണ സേവനങ്ങൾ നൽകുന്നതിനാണ് ഈ നാലുഘട്ട റോക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമ്മുടെ യുവാക്കളുടെ പ്രതിഭ, ദൃഢനിശ്ചയം, സംരംഭകത്വ മനോഭാവം എന്നിവയെ ഈ ദൗത്യം എടുത്തുകാട്ടുന്നു. നമ്മുടെ ബഹിരാകാശമേഖലയിലെ പരിഷ്കാരങ്ങൾ നൂതനാശയ ഉപജ്ഞാതാക്കൾക്കും സംരംഭങ്ങൾക്കും എങ്ങനെ പുതിയ അവസരങ്ങൾ തുറന്നുനൽകുന്നുവെന്നും ഇതു വ്യക്തമാക്കുന്നു.
വിജയകരമായ വിക്ഷേപണത്തിന്, സ്കൈറൂട്ട് എയ്റോസ്പേസ് സംഘത്തിന് എന്റെ ആശംസകൾ. വിക്രം-1 ഉയരത്തിൽ പറക്കട്ടെ; ചരിത്രം കുറിക്കട്ടെ; ഒപ്പം, നൂതനാശയ ഉപജ്ഞാതാക്കളുടെ തലമുറയ്ക്കു പ്രചോദനമാകട്ടെ.
ചരിത്രപ്രധാനമായ ഈ ദൗത്യം തത്സമയം കാണാനും #IndiaWithVikram1 എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ടീം സ്കൈറൂട്ടിന് വിജയാശംസകൾ നേരാനും എല്ലാ ഇന്ത്യക്കാരോടും, പ്രത്യേകിച്ച് എന്റെ യുവ സുഹൃത്തുക്കളോട്, ഞാൻ അഭ്യർഥിക്കുന്നു.
@SkyrootA”
A historic new frontier for India’s space journey!
At 11:30 AM today, Skyroot Aerospace will undertake the maiden orbital launch of Vikram-1, India’s first privately developed launch vehicle.
This four-stage rocket is designed to provide rapid and on-demand launch services.… pic.twitter.com/1qFVTwNOuZ
— Narendra Modi (@narendramodi) July 18, 2026
-SK-
A historic new frontier for India’s space journey!
— Narendra Modi (@narendramodi) July 18, 2026
At 11:30 AM today, Skyroot Aerospace will undertake the maiden orbital launch of Vikram-1, India’s first privately developed launch vehicle.
This four-stage rocket is designed to provide rapid and on-demand launch services.… pic.twitter.com/1qFVTwNOuZ