Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്ത്രീ ശാക്തീകരണത്തോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


പാർലമെന്റിന്റെ,ഇന്ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തോടെ, സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ രാജ്യം ഒരു ചരിത്രപരമായ ചുവടുവെപ്പിന് ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അമ്മമാരോടും സഹോദരിമാരോടുമുള്ള ആദരവ് രാജ്യത്തോടുള്ള ആദരവാണെന്നും, ഈ ബോധത്തോടെ രാജ്യം ഈ ദിശയിൽ ഉറച്ച തീരുമാനവുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി ഒരു സംസ്‌കൃത ശുഭാഷിതം പങ്കിട്ടു-

“व्युच्छन्ती हि रश्मिभिर्विश्वमाभासि रोचनम्।
ता त्वामुषर्वसूयवो गीर्भिः कण्वा अहूषत॥”

പ്രധാനമന്ത്രി എക്സിൽ (X) കുറിച്ച മലയാളം പരിഭാഷ താഴെ നൽകുന്നു:

സ്ത്രീ തന്റെ ജ്ഞാനത്തിന്റെ പ്രകാശം കൊണ്ട് അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റുകയും ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ആ സംസ്‌കൃത സുഭാഷിതം അർത്ഥമാക്കുന്നത്. അതിനാൽ, ഐശ്വര്യവും ഉൽകൃഷ്ടമായ ഗുണങ്ങളും ആഗ്രഹിക്കുന്നവർ എല്ലായ്‌പ്പോഴും സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു;

 “आज से शुरू हो रही संसद की विशेष बैठक में हमारा देश नारी सशक्तिकरण के लिए ऐतिहासिक कदम उठाने जा रहा है। हमारी माताओं-बहनों का सम्मान राष्ट्र का सम्मान है और यही भावना लेकर हम इस दिशा में दृढ़ता से आगे बढ़ रहे हैं।   

व्युच्छन्ती हि रश्मिभिर्विश्वमाभासि रोचनम्।

ता त्वामुषर्वसूयवो गीर्भिः कण्वा अहूषत॥”

***

NK