Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദിയറിയിച്ച് പ്രധാനമന്ത്രി


ഇന്ന് തന്റെ ജന്മദിന വേളയിൽ രാജ്യമെമ്പാടുമുള്ള ജനങ്ങളിൽ നിന്നും ലഭിച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു. ചില സ്നേഹപ്രകടനങ്ങൾ വളരെ സവിശേഷവും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നതുമാണെന്ന് ശ്രീ മോദി പറഞ്ഞു. ‘ആശീർവാദ് കാ ദിയ’ എന്നത് തന്നെ ആഴത്തിൽ സ്പർശിച്ച അത്തരമൊരു സ്നേഹ പ്രകടനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഓരോ അനുഗ്രഹവും ഭാരതത്തിലെ ജനങ്ങളെ കൂടുതൽ സമർപ്പണബോധത്തോടെ സേവിക്കാനുള്ള തന്റെ നിശ്ചയദാർഢ്യത്തിന് കരുത്തേകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

ചില സ്നേഹപ്രകടനങ്ങൾ വളരെ സവിശേഷമാണ്!

#AshirwadKaDiya എന്നത് എന്നെ ആഴത്തിൽ സ്പർശിച്ച അത്തരമൊരു സ്നേഹപ്രകടനമാണ്.

ഓരോ അനുഗ്രഹവും നമ്മുടെ പ്രിയപ്പെട്ട ഭാരതത്തെ കൂടുതൽ സമർപ്പണബോധത്തോടെ സേവിക്കാനുള്ള എന്റെ നിശ്ചയദാർഢ്യത്തിന് കരുത്തേകുന്നു.

Some gestures remain very special! #AshirwadKaDiya is one such expression of affection that has deeply touched me. Every blessing strengthens my resolve to serve our beloved Bharat with even greater devotion.

— Narendra Modi (@narendramodi) September 17, 2026

 

****

SK