പിഎം ഇന്ത്യ
രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍, വനിതകള്‍ എന്നിവര്‍ക്കിടയില്‍ സംരംഭകത്വം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതിയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ ഓരോ വിഭാഗത്തിലും പെട്ട ശരാശരി ഒരു സംരംഭകന്റെ കുറഞ്ഞതു രണ്ടു പദ്ധതികള്‍ക്കെങ്കിലും ഓരോ ബാങ്ക് ശാഖയും സഹായം നല്‍കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. 2.5 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതി തുടക്കമിട്ട് 36 മാസത്തിനുള്ളില്‍ കുറഞ്ഞതു 2.5 ലക്ഷം നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ലക്ഷ്യം.