Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വച്ഛതാ ഹീ സേവയ്ക്കു പ്രമുഖ വ്യക്തികളും സംഘങ്ങളും നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


‘സ്വച്ഛതാ ഹീ സേവ’യ്ക്കു പ്രമുഖ വ്യക്തികളും സംഘങ്ങളും നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ദേശീയ തലത്തിലുള്ള ശുചിത്വ പ്രചരണ പദ്ധതിയായ ‘സ്വച്ഛത ഹീ സേവ’ സെപ്റ്റംബര്‍ 15ന് ആരംഭിച്ച് സ്വച്ഛ് ഭാരത് ദിനമായി ആചരിക്കുന്ന ഗാന്ധിജയന്തിനാളായ ഒക്ടോബര്‍ രണ്ടിനു സമാപിച്ചു.

സ്വച്ഛ് ഭാരത് പദ്ധതിക്കായി ശ്രീ. അനുപം ഖേര്‍, ശ്രീ, മോഹന്‍ലാല്‍, ശ്രീമതി ചന്ദ കൊച്ചാര്‍, സദ്ഗുരു ജഗ്ഗി വാസുദേവ്, ശ്രീ. രാജീവ് ചന്ദ്രശേഖര്‍ എന്നീ വ്യക്തികളും ഇന്ത്യ ടുഡേ ഗ്രൂപ്പ്, ഇന്ത്യ ടിവി ന്യൂസ്, ഡെറ്റോള്‍ഇന്ത്യ, എന്‍.ഡി.ടിവി എന്നീ സ്ഥാപനങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

‘അഭിനന്ദനം അര്‍ഹിക്കുന്ന നടപടി, അനുപം ജി.

@മോഹന്‍ലാലിന്റെ വളരെ മികവുറ്റ ശ്രമം.

@ഐ.സി.ഐ.സി.ഐ. ബാങ്കുമായി ചേര്‍ന്നു സ്വച്ഛ് ഭാരത് ദൗത്യത്തിനു നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള ‘@സി.കെ.ഫോര്‍ ക്ലീന്‍ ഇന്ത്യ’യുടേതു പ്രധാന സന്ദേശം.
സ്വച്ഛതാ ബോധവല്‍ക്കരണം മെച്ചപ്പെടുത്താന്‍ പ്രതികരണാത്മകമായ ചുവടുകള്‍ വെച്ച @ഇന്ത്യ ടുഡേ ഫാമിലിയെ അഭിനന്ദിക്കുന്നു. #സഫായ്ഗിരി അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം അഭിനന്ദനം.

@ഇന്ത്യടിവിന്യൂസിന്റെ നടപടി അദ്ഭുതം ജനിപ്പിക്കുന്നതാണ്. ഇതു രാജ്യത്താകമാനം ശുചിത്വത്തിന്റെ സന്ദേശം പ്രചരിക്കാനിടയാക്കും.

നദികള്‍ ശുചിത്വമാര്‍ന്നതായി നിലനിര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തുന്ന @സദ്ഗുരു ജെ.വിയെയും ഇഷ ഫൗണ്ടേഷന്‍ സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ത്യ ശുചിത്വമാര്‍ന്നതാക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിനന്ദനാര്‍ഹമായ സന്ദേശം.

നല്ല പരിശ്രമം, രാജീവ് ജീ.

അവര്‍ നടത്തിയ നീക്കങ്ങള്‍ക്ക് @ഡെറ്റോള്‍ഇന്ത്യയെയും @എന്‍.ഡി.ടിവിയെയും പ്രശംസിക്കുന്നു. https://twitter.com/swachhindiaന്റെ ടൈംലൈനില്‍ ശുചിത്വം നേടിയെടുക്കുന്നതിനുള്ള ആവേശകരമായ എത്രയോ ശ്രമങ്ങള്‍ കാണാം’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.